ആഡംബര ജീവിതം: റിതബ്രത ബാനർജി എം.പിയെ പുറത്താക്കണമെന്ന്​  സി.പി.എം ബംഗാൾ ഘടകം

കൊൽക്കത്ത: ആഡംബരജീവിതം നയിച്ചതിന്​ സസ്​പെൻഷനിലായ റിതബ്രത ബാനർജി എം.പിയെ പുറത്താക്കണമെന്ന്​ സി.പി.എം പശ്ചിമ ബംഗാൾ ഘടകം പാർട്ടി നേതൃത്വത്തിന്​ ശിപാർശ നൽകി. ത​​​െൻറ വിശദീകരണം പോലും കേൾക്കാതെ തൂക്കിലേറ്റുകയാണ്​ പാർട്ടി ചെയ്യുന്നതെന്നും ഒരുവിഭാഗം നേതാക്കളുടെ അസൂയയു​െട​  ഇരയാണ്​ താനെന്നും ​റിതബ്രത ആരോപിച്ചു.

രാജ്യസഭാംഗമായ അദ്ദേഹത്തെ കഴിഞ്ഞ ജൂണിൽ സംസ്​ഥാനകമ്മിറ്റിയിൽ നിന്ന്​ നീക്കിയിരുന്നു. പാർട്ടിയിൽ നിന്ന്​ പുറത്താക്കാനുള്ള അന്തിമ തീരുമാനം സെൻട്രൽ കമ്മിറ്റിയാണ്​ സ്വീകരിക്കേണ്ടത്​.   

ആപ്പിൾ സ്​മാർട്ട്​​ വാച്ചും മോൺ ബ്ലാങ്ക്​ പേനയും ഉപയോഗിക്കുന്ന റിതബ്രതയെ ഫേസ്​ ബുക്കിൽ കണ്ടതോടെ ചിലർ  പ്രതിഷേധം ഉയർത്തുകയും അത്​ പാർട്ടി നേതാക്കൾ ഏറ്റെടുക്കുകയുമായിരുന്നു. അന്വേഷണ കമീഷൻ റിപ്പോർട്ട്​  റിതബ്രതക്ക്​ എതിരായി. പി.ബി അംഗവും ലോക്​സഭാംഗവുമായ മുഹമ്മദ്​ സലീമി​​​െൻറ നേതൃത്വത്തിലായിരുന്നു  കമീഷൻ. മാധ്യമങ്ങൾക്ക്​ വിവരങ്ങൾ ചോർത്തിയെന്ന ആരോപണവും റിതബ്രത​െക്കതിരെ ഉണ്ട്​. 

നേതാക്കളുടെ ഗൂഢാലോചനയാണ്​ തനിക്കെതിരെ നടക്കുന്നതെന്ന്​ അടുത്തിടെ  ഒരു ടി.വി അഭിമുഖത്തിൽ  കുറ്റപ്പെടുത്തിയതും പാർട്ടിയെ ചൊടിപ്പിച്ചു. പാർലമെ​ൻറിലെ മികച്ച പ്രകടനത്തിൽ ഒരുവിഭാഗം നേതാക്കൾക്ക്​ തന്നോട്​ കണ്ണുകടി ഉ​ണ്ടെന്നായിരുന്നു റിതബ്രതയുടെ തിരിച്ചടി.  

Tags:    
News Summary - CPM Bengal factor wants to expel MP Rithabratha bandyopadhyay from party - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.