ന്യൂഡൽഹി: എല്ലാ ഭരണഘടന സ്ഥാപനങ്ങളേയും ബി.െജ.പി ഇല്ലാതാക്കുകയാണെന്നും മുസ്ലിംകൾക്കെതിരെ ദുരുപയോഗം ചെയ്യാൻ കൊണ്ടുവന്നതാണ് മുത്തലാഖ് നിയമമെന്നും സി.പി.എം പോളിറ്റ്ബ്യൂറോ വിലയിരുത്തി.
ജയ് ശ്രീരാം വിളിക്കാൻ ആവശ്യപ്പെട്ടും പശുവിെൻറ പേരിലും മുസ്ലിംകൾക്കെതിരെ ആക്രമണം വർധിച്ചു. സി.ബി.െഎ അടക്കം അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ഉപകരണമാക്കി. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ദുരുപയോഗിക്കാനുള്ള അപകടകരമായ നിയമനിര്‍മാണമാണ് യു.എ.പി.എ ഭേദഗതി. വിവരാവകാശ നിയമ ഭേദഗതിയോടെ വിവരം അറിയാനുള്ള അവകാശം ഫലത്തില്‍ ഇല്ലാതായി. നിലവിലെ 17 നിയമങ്ങള്‍ മാറ്റി നാലു തൊഴില്‍ കോഡുകള്‍ കൊണ്ടുവന്ന് തൊഴിലാളികളുടെ അവകാശവും ഇല്ലാതാക്കി.
ഒരു മുന്നൊരുക്കമോ പഠനമോ ഇല്ലാതെ സർക്കാർ ഒറ്റയടിക്ക് ബില്ലുകൾ പാസാക്കുകയാണെന്നും ഡൽഹിയിൽ നടന്ന പോളിറ്റ് ബ്യൂറോ യോഗം കുറ്റപ്പെടുത്തി. പാർലമെൻറിലെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് സഭയിലെ ഏകോപനമടക്കം ഒന്നും ചെയ്യുന്നില്ലെന്നും പി.ബി കുറ്റപ്പെടുത്തി. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരണത്തിെൻറ ശതാബ്ദി വര്‍ഷം ആഘോഷിക്കാന്‍ പി.ബി തീരുമാനിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ 17 മുതല്‍ അടുത്ത ഒക്ടോബര്‍ 17 വരെ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലും ആഘോഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.