ബാബരി വിധി പൊരുത്തക്കേടുകൾ നിറഞ്ഞത് - സി.പി.ഐ (എം.എൽ)

ന്യൂഡൽഹി: ബാബരി ഭൂമി കേസിലെ വിധി തർക്കങ്ങളെ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് സി.പി.ഐ.എം.എൽ. ബാബരി മസ്ജിദ് തകർത്തത് നിയമവിരുദ്ധമെന്ന് പറഞ്ഞ വിധിയിൽ പൊരുത്തക്കേടുകളുണ്ടെന്നും സി.പി.ഐ.എം.എൽ പ്രസ്താവനയിലൂടെ അറിയിച്ചു.

ബാബരി മസ്ജിദ് പൊളിച്ചുമാറ്റിയത് നിയമവാഴ്ചയുടെ ലംഘനമാണെന്നാണ് വിധിയുടെ ആമുഖത്തിൽ തന്നെ കോടതി വ്യക്തമാക്കുന്നത്. വിശ്വാസമല്ല, തെളിവുകളുടെ അടിസ്ഥാനത്തിലാകും വിധിയെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ വിശ്വാസത്തിന്‍റെ കാരണത്താൽ തന്നെ ബാബരി ഭൂമി ക്ഷേത്രത്തിനായി നൽകുകയും ചെയ്തു. ഇത് സുപ്രീംകോടതിയുടെ തന്നെ നിരീക്ഷണത്തിന് വിരുദ്ധമാണെന്നും പ്രസ്താവനയിലൂടെ സി.പി.ഐ.എം.എൽ അറിയിച്ചു.

Full View
Tags:    
News Summary - CPIML on Babari Verdict-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.