ന്യൂഡൽഹി: സംഘ്പരിവാറിെൻറ കടന്നാക്രമണങ്ങളെ ചെറുക്കാൻ മതേതര, ജനാധിപത്യ ശക്തികളുമായി കൂട്ടുചേരുന്നത് തെരഞ്ഞെടുപ്പ് വേദിക്കായിട്ടല്ലെന്ന് സി.പി.െഎ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി. ബി.ജെ.പി വിരുദ്ധ ശക്തികൾ ഒന്നിക്കേണ്ടത് ആവശ്യമാണ്. ഇടതുപക്ഷം ഫാഷിസ്റ്റ് ശക്തികളെ നിരന്തരം എതിർക്കുന്നുണ്ട്. എന്നാൽ, ഇവരെ എതിർക്കുന്നതിനായി ഇടതുപക്ഷത്തിന് മതേതര, ജനാധിപത്യ ശക്തികളുടെ പിന്തുണ ആവശ്യമാണെന്നും ദേശീയ കൗൺസിൽ യോഗത്തിൽ രാഷ്്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ച് അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി-സംഘ്പരിവാർ ശക്തികളെ പ്രതിേരാധിക്കാൻ കോൺഗ്രസ് അടക്കമുള്ള പാർട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിലേക്ക് പോകാൻ കഴിയില്ലെന്ന നിലപാടായിരുന്നു സി.പി.എം കേന്ദ്ര നേതൃത്വത്തിന്. കഴിഞ്ഞ മേയ് 16ലെ സി.പി.െഎ കേന്ദ്ര സെക്രേട്ടറിയറ്റാണ് മോദി സർക്കാറിെൻറയും സംഘ്പരിവാറിെൻറയും ആക്രമണം ചെറുക്കാൻ മതേതര, ജനാധിപത്യ ശക്തികളുമായി കൂട്ടുചേരണമെന്ന പ്രമേയം പാസാക്കിയത്്.
ഇക്കാര്യത്തിൽ സി.പി.എം, സി.പി.െഎ നേതൃത്വങ്ങൾ തമ്മിൽ ആശയപൊരുത്തം ഇല്ലാത്ത സാഹചര്യത്തിലാണ് ഇൗ കൂട്ടുകെട്ട് തെരഞ്ഞെടുപ്പ് സഖ്യമല്ലെന്ന വിശദീകരണം സി.പി.െഎ നേതൃത്വത്തിെൻറ ഭാഗത്തുനിന്നുണ്ടായത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മതേതര, ജനാധിപത്യ വിശ്വാസ്യതയില്ലാത്ത ഒരാളെയാണ് ബി.ജെ.പി സ്ഥാനാർഥിയാക്കുന്നതെങ്കിൽ പ്രതിപക്ഷ പാർട്ടികൾക്ക് ഒരു സ്ഥാനാർഥിയെ മത്സരിപ്പിക്കേണ്ടിവരും.
നോട്ട് നിരോധനത്തിന് ശേഷം ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വിജയിക്കാൻ കഴിഞ്ഞത് എന്തുകൊെണ്ടന്ന് പരിശോധിക്കണം. തെരെഞ്ഞടുപ്പ് പ്രചാരണരംഗത്തെ അവർ വർഗീയവത്കരിച്ചു. മോദി തരംഗം നിലനിൽക്കുന്നതിനാൽ വിജയിച്ചുവെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. അങ്ങനെയെങ്കിൽ പിന്നെന്തിനാണ് തെരഞ്ഞെടുപ്പ് രംഗത്തെ വർഗീയവത്കരിച്ചതെന്നതിന് അവർ മറുപടി പറയണം. കന്നുകാലി വിജ്ഞാപനത്തിലൂടെ സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങൾക്കുമേൽ കേന്ദ്രം കൈകടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.