ന്യൂഡല്‍ഹി: വിജയവാഡയില്‍ ഒക്ടോബര്‍ 14 മുതൽ 18വരെ നടക്കുന്ന സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ദ്വിദിന ദേശീയ നിർവാഹകസമിതി യോഗത്തിന് പാര്‍ട്ടി ആസ്ഥാനമായ അജോയ് ഭവനില്‍ തുടക്കം.
പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കേണ്ട രാഷ്ട്രീയ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചകളാണ് നിർവാഹകസമിതി അംഗം അസീസ് പാഷയുടെ അധ്യക്ഷതയിൽ നടക്കുന്നത്. ഇതിന് ശേഷം 15, 16, 17 തീയതികളിൽ ദേശീയ കൗണ്‍സില്‍ ചേരും. കേരളത്തില്‍നിന്ന് കേന്ദ്ര കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം എം.പി, കെ.ഇ. ഇസ്മയില്‍ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
സി.പി.ഐ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട കാരണത്താൽ സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.