ഓക്​സ്​ഫഡ്​ കോവിഷീൽഡ്​ പരീക്ഷണം നിർത്തിയത്​ ഇന്ത്യയിലെ പരീക്ഷണത്തെ ബാധിക്കില്ല -സെറം ഇൻസ്​റ്റിറ്റ്യൂട്ട്​

ന്യൂഡൽഹി: ഓക്​സ്​ഫഡ്​ സർവകലാശാല കോവിഡ്​ വാക്​സിൻ പരീക്ഷണം നിർത്തിവെച്ച നടപടി രാജ്യ​ത്തെ പരീക്ഷണത്തെ ബാധിക്കില്ലെന്ന്​ സെറം ഇൻസ്​റ്റിറ്റ്യൂട്ട്​. രാജ്യത്ത്​ വാക്​സിൻ പരീക്ഷണം നിർത്തിവെക്കുന്നത്​ സംബന്ധിച്ച യാതൊരു നിർദേശവും ലഭിച്ചി​ട്ടില്ലെന്നും സെറം ഇൻസ്​റ്റിറ്റ്യൂട്ട്​ സി.ഇ.ഒ അഡാർ പൂനവാല ഇന്ത്യ ടുഡെയോട്​ പറഞ്ഞു.

യു​.കെയിൽ മരുന്ന്​ പരീക്ഷണം നിർത്തിവെച്ച നടപടി രാജ്യത്തെ പരീക്ഷണത്തെ ബാധിക്കില്ല. ഓക്​സ്​ഫഡ്​ സർവകലാശാലയും ആസ്​ട്ര സെനക്കയും ചേർന്ന്​ വികസിപ്പിച്ച 'കോവിഷീൽഡ്​' എന്ന കോവിഡ്​ പ്രതിരോധ വാക്​സിൻെറ ഇന്ത്യയിലെ പരീക്ഷണത്തിന്​ നേതൃത്വം നൽകുന്നത്​ സെറം ഇൻസ്​റ്റിറ്റ്യൂട്ടാണ്​.

കോവിഡ്​ പ്രതിരോധ വാക്​സിൻ പരീക്ഷിച്ച ഒരു വ്യക്തിക്ക്​ രോഗം പിടിച്ചതിൽ വാക്​സിനുമായി നേരിട്ട്​ ബന്ധമില്ല. നേരത്തേയുണ്ടായിരുന്ന നാഡീവ്യൂഹത്തിലെ പ്രശ്​നങ്ങളായിരിക്കാം കാരണം. വാക്​സിൻ പരീക്ഷണ സമയത്ത്​ ഇത്തരം സംഭവങ്ങൾ സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഷീൽഡ്​ വാക്​സിൻ പരീക്ഷിച്ച ഒരാളിൽ പ്രതികൂല ഫലം കണ്ടതിനെ തുടർന്ന്​ പരീക്ഷണം നിർത്തിവെച്ചതായി ആസ്​ട്ര സെനക വക്താവ്​ അറിയിച്ചിരുന്നു. 2021ഓടെ വാക്​സിൻ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഓക്​സ്​ഫഡ്​. രണ്ടാം തവണയാണ്​ വാക്​സിൻ പരീക്ഷണം നിർത്തിവെക്കുന്നത്​. വാക്​സിൻെറ അവസാന ഘട്ട പരീക്ഷണമാണ്​ ഇന്ത്യ അടക്കം ഏഴിടങ്ങളിൽ നടക്കുന്നത്​.

Tags:    
News Summary - COVISHIELD vaccine trial pause wont have impact on Indian trials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.