മുംബൈ: കോവിഡ് പകരുമെന്ന ജീവനക്കാരുടെ പേടിയെ തുടർന്ന് നഗരത്തിലെ ആശുപത്രിയിൽ ര ണ്ട് മൃതദേഹങ്ങൾ മണിക്കൂറുകളോളം അനാഥാവസ്ഥയിൽ. അന്ധേരിയിലെ കൂപ്പർ ആശുപത്രി യിലാണ് സംഭവം. കോവിഡിനെ തുടർന്ന് ഏകാന്ത വാർഡിൽ പാർപ്പിച്ചിരുന്ന രണ്ടുപേരാണ് മര ിച്ചത്. മൃതദേഹം പൊതിയാൻ അറ്റൻഡർമാരെ പേടി മൂലം മറ്റ് ജീവനക്കാർ സഹായിച്ചില്ലെന്ന് ആശുപത്രി ഡീൻ ഡോ. പിനാകിൻ ഗുജ്ജർ പറഞ്ഞു.
ഒരു മൃതദേഹം 20 മണിക്കൂറും മറ്റൊരാളുടേത് 10 മണിക്കൂറും മറ്റ് രോഗികൾക്കിടയിൽ അനാഥമായി കിടന്നു. രോഗവ്യാപനം തടയാൻ മൃതദേഹങ്ങൾ സൂക്ഷ്മതയോടെയാണ് പൊതിയുന്നതെന്നും അതിനാൽ അറ്റൻഡർമാർക്ക് തനിച്ച് ഇത് നിർവഹിക്കാനാകില്ലെന്നും ഡീൻ പറഞ്ഞു. മണിക്കൂറുകൾ നീണ്ട അവഗണനക്ക് ശേഷം വ്യാഴാഴ്ച വൈകീട്ട് നാലോടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു.
മറ്റൊരു സംഭവത്തിൽ, കോവിഡ് സംശയത്തെ തുടർന്ന് മർദനമേറ്റ 34 കാരൻ അഴുക്കുചാലിൽ വീണ് മരിച്ചു. ബുധനാഴ്ച രാവിലെ താണെയിലെ കല്യാണിൽ ഗണേഷ് ഗുപ്ത എന്നയാളാണ് മർദനമേറ്റ് അഴുക്കുചാലിൽ വീണത്.
രാവിലെ കടയിൽ സാധനം വാങ്ങാൻ പോകുമ്പോൾ പൊലീസിനെ കണ്ട യുവാവ് ഗല്ലി മാറി നടക്കുകയായിരുന്നു. പോകുന്നതിനിടെ ചുമച്ചതോടെ രോഗിയാണെന്ന് കരുതി പ്രദേശത്തുണ്ടായിരുന്നവർ മർദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.