പ്രതീകാത്മക ചിത്രം

റെയിൽ വണ്‍ ആപ്: അൺറിസർവ്ഡ് ടിക്കറ്റുകള്‍ക്ക് മൂന്ന് ശതമാനം ഇളവ്

ബംഗളൂരു: പണരഹിത യാത്ര പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓൺലൈൻ ടിക്കറ്റ് വാങ്ങുന്നവർക്ക് റെയിൽവേ മന്ത്രാലയം പുതിയ കിഴിവ് പ്രഖ്യാപിച്ചു. 2026 ജനുവരി 14 മുതൽ റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ റെയില്‍ വണ്‍ ആപ് ഉപയോഗിക്കുന്ന ഏതൊരു വ്യക്തിക്കും അവർ ഏത് ഡിജിറ്റൽ പേയ്‌മെന്റ് രീതി തിരഞ്ഞെടുത്താലും മൂന്ന് ശതമാനം കിഴിവ് ലഭിക്കും. നിലവിൽ ‘ആർ-വാലറ്റ്’ഉപയോഗിക്കുന്ന ആളുകൾക്ക് മാത്രമേ മൂന്ന് ശതമാനം കിഴിവ് ലഭിക്കുന്നുള്ളൂ. പുതുതായി ആരംഭിക്കുന്ന ആറ് മാസത്തെ ഓഫർ പ്രകാരം 2026 ജൂലൈ 14 വരെ ആപ് വഴി നടത്തുന്ന എല്ലാ ഓൺലൈൻ പേയ്‌മെന്റുകള്‍ക്കും കിഴിവ് ബാധകമാണ്.

Tags:    
News Summary - Rail One app: 3 percent discount on unreserved tickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.