രാജ്യത്ത് 1076 പേർക്ക്​ കൂടി കോവിഡ്​; മരണം 452 ആയി

ന്യൂഡൽഹി: 24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​ 1076 പേർക്ക്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 13,835 ആയി. ഇന്ത്യയിലാകെ ഇന്ന്​ 32 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. മരിച്ചവരുടെ എണ്ണം 452 ആയി.

കോവിഡ്​ വ്യാപന തോത് ​ കുറഞ്ഞിട്ടുണ്ടെന്ന്​ ആരോഗ്യ വിഭാഗം ജോയിൻറ്​ സെക്രട്ടറി ലാവ്​ അഗർവാർ പറഞ്ഞു. ലോക്​ഡൗൺ കോവിഡ്​ വ്യാപനം കുറച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1766 പേർക്ക്​ കോവിഡ്​ ഭേദമായിട്ടുണ്ട്​. 11,616 രോഗികളാണ്​ നിലവിൽ നിരീക്ഷണത്തിലുള്ളത്​.

മഹാരാഷ്​ട്രയിൽ 34 കോവിഡ്​ കേസ്​ കൂടി സ്​ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 3236 ആയി. ഡൽഹിയിൽ ആകെ 1646 ​പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​.

കർണാടകയിൽ 38 പേർക്ക്​ പുതിയതായി ​േകാവിഡ്​ സ്​ഥിരീകരിച്ചു. ഇവിടെ ആകെ രോഗികളുടെ എണ്ണം 353 ആയി. തെലങ്കാനയിൽ 66 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 562 ആയി.

അതേസമയം, കേരളത്തിൽ ഇന്ന് ഒരാൾക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 10 പേർ രോഗമുക്തി നേടുകയും ചെയ്തു.

Tags:    
News Summary - covid updates india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.