രോഗവ്യാപനം: ഇന്ത്യ ഏഷ്യയിൽ ഒന്നാമത് 

ന്യൂഡൽഹി: കോവിഡ്​ അതിവേഗം വ്യാപിക്കുന്ന ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യ ഒന്നാമത്​.  ബുധനാഴ്​ച രാവിലെ എട്ടര വരെയുള്ള 24 മണിക്കൂറിനുള്ളിൽ 5,611 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​.  പ്രതിദിന രോഗവ്യാപനത്തിൽ ഏഷ്യയിൽ രണ്ടാമത്​ സൗദി അറേബ്യയാണ്​. 2,509 പേർ. ഇറാൻ(2,111) പാകിസ്​താൻ(1,841) ഖത്തർ(1,637) ബംഗ്ലാദേശ്​(1,251) കുവൈത്ത്​(1,073) എന്നിവയാണ്​ പ്രതിദിനം ആയിരത്തിലേറെ പേർ രോഗബാധിതരാകുന്ന ഏഷ്യൻ രാജ്യങ്ങൾ.

ഇതിൽ പാകിസ്​താനും ബംഗ്ലാദേശും ഇന്ത്യയുടെ അയൽരാജ്യങ്ങളാണെന്നത്​ ഇന്ത്യൻ വൻകരയെ തന്നെ കോവിഡ്​ സാരമായി ബാധിക്കുമെന്ന ഭീതിയുയർത്തുന്നു. 24 മണിക്കൂറിലെ മരണവും ഇന്ത്യയിലാണ്​ കൂടുതൽ. 146 പേർ മരണത്തിന്​ കീഴടങ്ങി. 62 പേർ മരിച്ച ഇറാനാണ്​ രണ്ടാമത്​.  പാകിസ്​താൻ(36) ഇന്തോനേഷ്യ(30) ബംഗ്ലാദേശ്​(21) ജപ്പാൻ(19) എന്നീ രാജ്യങ്ങളാണ്​ പ്രതിദിന മരണം രണ്ടക്കം തൊട്ടത്​. 

Tags:    
News Summary - covid update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.