ഇന്ത്യയിൽ 61 ലക്ഷം കവിഞ്ഞ്​ കോവിഡ്​ രോഗികൾ; രോഗമുക്തി നേടിയത്​ 51 ലക്ഷം

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്​ രോഗികളുടെ എണ്ണം 61 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,589 പേർക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 61, 45,292 ആയി.

കഴിഞ്ഞ ദിവസം 776 കോവിഡ്​ മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. രാജ്യത്ത്​ ഇതുവരെ 96,318 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. മരണനിരക്ക്​ 1.57 ശതമാനമായെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത്​ 51,01397 ലക്ഷം പേർ രോഗമുക്തി നേടി. കോവിഡ്​ രോഗമുക്തി നിരക്ക്​ 83.01 ശതമാനമായി ഉയർന്നു. നിലവിൽ 9,47,576 പേരാണ്​ ചികിത്സയിലുള്ളത്​.

അതേസമയം, മഹാരാഷ്​ട്രയിൽ കോവിഡ് ബാധ​ രൂക്ഷമാവുകയാണ്​. സംസ്ഥാനത്ത്​ നിലവിൽ 2,65, 455 പേർ ചികിത്സയിലുണ്ട്​. 10.49 ലക്ഷം പേർ രോഗമുക്തി നേടി. 35,751 പേർക്ക്​ ജീവൻ നഷ്​ടമാവുകയും ചെയ്​തു.

രണ്ടാം സ്ഥാനത്തുള്ള കർണാടകയിൽ 1.04,067 പേർ ചികിത്സയിലുണ്ട്​. കോവിഡ്​ മൂലം 8,641 പേർ മരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.