തമിഴ്​നാട്ടിൽ ആറുപേര്‍ക്ക് കൂടി കോവിഡ്; 86,000 പേർ നിരീക്ഷണത്തിൽ

ചെന്നൈ: തമിഴ്നാട്ടില്‍ ആറുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരു​െട സമ്പര്‍ക്കപ്പട്ടികയിലുളളവർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുള്ളത്​.

തമിഴ്​നാട്ടിൽ 32 പേർക്കാണ്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചിട്ടുള്ളത്​. രോഗികളുമായി അടുത്തിടപഴകിയ 211 പേർ ആശുപത്രികളിൽ ഐസൊലേഷനിൽ കഴിയുന്നുണ്ട്​.

വിദേശത്ത്​ നിന്ന്​ എത്തിയവരുൾപ്പെടെ 86,644 പേരെ നിരീക്ഷിക്കുന്നുണ്ടെന്നും സംസ്ഥാന ആരോഗ്യവകുപ്പ്​ അറിയിച്ചു. ഇതിൽ 15, 494 പേർ കോവിഡ്​ ബാധിത പ്രദേശങ്ങളിൽ നിന്ന്​ എത്തിയവരാണ്​. ഇവരെ വീടുകളിൽ ക്വാറൻറീൻ ചെയ്​തിട്ടുണ്ട്​.

തമിഴ്​നാട്ടിലെ മധുരയിൽ 54കാരൻ കോവിഡ്​ രോഗം ബാധിച്ച് മരിച്ചിരുന്നു. ഇയാളുടെ രണ്ട്​ ബന്ധുക്കൾക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​.

Tags:    
News Summary - Covid: Six three new cases in ​Tamilnadu - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.