രണ്ടാം തരംഗം അവസാനിച്ചിട്ടില്ല; കേരളമടക്കം എട്ട്​ സംസ്​ഥാനങ്ങളിൽ കോവിഡ്​ വർധിക്കുന്നുവെന്ന്​ കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ രണ്ടാം തരംഗം ഉടനെ അവസാനിക്കില്ലെന്നും വർധിച്ച ജാഗ്രത വേണമെന്നും കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്​. കേരളം, തമിഴ്​നാട്​ തുടങ്ങിയ എട്ട്​ സംസ്​ഥാനങ്ങളിൽ കോവിഡ്​ വ്യാപനം കൂടുകയാണ്​. കേരളത്തിലെ കോവിഡ്​ വ്യാപനം മറ്റു സംസ്​ഥാനങ്ങളേക്കാൾ ഏറെ കൂടുതലാണ്​. ഈ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പും കേന്ദ്രം നൽകി.

ഒരാളിൽ നിന്ന്​ ഒന്നിലധികം ആളുകൾക്ക്​ കോവിഡ്​ വ്യാപിക്കുന്നത്​ കേരളമടക്കമുള്ള എട്ട്​ സംസ്​ഥാനങ്ങളിലാണ്​. അതായത്​ നൂറ്​ കോവിഡ്​ രോഗികളിൽ നിന്ന്​ നൂറിലധികം ആളുകളിലേക്ക്​ പുതിയതായി കോവിഡ്​ ബാധിക്കുന്നുണ്ട്​. ഈ സാഹചര്യത്തിൽ കോവിഡ്​ വ്യാപന തോത്​ കൂടിയ അളവിലായിരിക്കും. കേരളമടക്കമുള്ള സംസ്​ഥാനങ്ങളിൽ ഈ അവസ്​ഥയാണുള്ളത്​.

അതേസമയം, നൂറ്​ കോവിഡ്​ രോഗികളിൽ നിന്ന്​ നൂറിൽ കുറവ്​ ആളുകളിലേക്ക്​ മാത്രമാണ്​ കോവിഡ്​ വ്യാപിക്കുന്നതെങ്കിൽ വ്യാപന തോത്​ കുറയുകയാണ്. കോവിഡ്​ തരംഗം അവസാനിക്കണമെങ്കിൽ ഈ പ്രവണത പ്രകടമാകണം. എന്നാൽ, കേരളം, തമിഴ്​നാട്​ അടക്കമുള്ള സംസ്​ഥാനങ്ങളിൽ വ്യാപന തോത്​ കൂടി തന്നെ നിൽക്കുന്നതിനാൽ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നാണ്​ കേന്ദ്രം പറയുന്നത്​.

രാജ്യത്തെ മൊത്തം കോവിഡ്​ രോഗികളുടെ എണ്ണത്തിൽ കുറവ്​ പ്രകടമാണെങ്കിലും എട്ട്​ സംസ്​ഥാനങ്ങളിലെ പ്രവണത മറിച്ചാണ്​. അതുകൊണ്ടു തന്നെ കൂടുതൽ ജാഗ്രത ഉണ്ടെങ്കിൽ മാത്രമേ രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാനാകുകയുള്ളൂവെന്നാണ്​ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്​. 

Tags:    
News Summary - covid second wave still not over yet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.