കോവിഡ് ബാധിച്ച് തമിഴ്നാട്ടിൽ ആദ്യ മരണം

ചെന്നൈ: കോവിഡ് 19 വൈറസ് ബാധിച്ച് തമിഴ്നാട്ടിൽ ആദ്യ മരണം. മധുര സ്വദേശിയായ 54കാരനാണ് മരിച്ചത്. രാജാജി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് രോഗം ബാധിച്ചത് എങ്ങിനെയാണെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പിന് കഴിഞ്ഞിരുന്നില്ല.

ഏറെക്കാലമായി രക്തസമ്മർദവും അനിയന്ത്രിതമായ പ്രമേഹവും ഉണ്ടായിരുന്നയാളാണ് ഇദ്ദേഹമെന്ന് തമിഴ്നാട് ആരോഗ്യ മന്ത്രി സി. വിജയഭാസ്കർ പറഞ്ഞു.

​ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി.
Full View
Tags:    
News Summary - Covid positive patient dies in Tamil Nadu-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.