Representative Image
കാൺപുർ: കോവിഡ് ബാധിതനായ ജഡ്ജി ആശുപത്രിയിലെത്തിയപ്പോൾ ശ്രദ്ധയിൽപ്പെട്ടത് ആശുപത്രിയുടെ ശോചനീയ അവസ്ഥ. മതിയായ ഡോക്ടർമാരോ ജീവനക്കാരോ ഇല്ലാത്തതും മറ്റു അസൗകര്യങ്ങളും ശ്രദ്ധയിൽപ്പെട്ടതോടെ ചീഫ് മെഡിക്കൽ ഓഫിസറുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.
കോവിഡ് പോസിറ്റീവായ കാൺപുർ ജില്ല ജഡ്ജി ചികിത്സക്കായി നരെയ്ന ആശുപത്രിയിലെത്തുകയായിരുന്നു. അദ്ദേഹത്തിനൊപ്പം ചീഫ് മെഡിക്കൽ ഓഫിസർ അനിൽ മിശ്രയുമുണ്ടായിരുന്നു. എന്നാൽ ആശുപത്രിയിലെ അസൗകര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ഇരുവരും ഞെട്ടൽ രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് സി.എം.ഒ ആശുപത്രിക്കെതിരെ പൊലീസിൽ പരാതി നൽകി.
'രോഗബാധിതനായ ജഡ്ജിയെ മുകളിലെ നിലയിലെത്തിക്കാൻ എലവേറ്ററിൽ കയറ്റി. എന്നാൽ ദീർഘനേരം അതിൽ കുടുങ്ങികിടന്നു. എലവേറ്റർ ശരിയാക്കി മുകളിലെത്തിയപ്പോൾ കോവിഡ് ചികിത്സക്ക് ഡോക്ടർമാരോ സ്പെഷലിസ്റ്റുകേളാ ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവരുടെ ബന്ധുക്കളും സമാന അനുഭവം വിവരിച്ചു' -അനിൽ മിശ്ര പറഞ്ഞു.
തുടർന്ന് ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ കേസെടുക്കാൻ ജഡ്ജി സി.എം.ഒക്ക് നിർദേശം നൽകുകയായിരുന്നു. മാനേജർ അമിത് നരേയ്നും ആശുപത്രിക്കുമെതിരെ കേസെടുത്തതായി കാൺപുർ പൊലീസ് കമീഷണർ അസിം അരുൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.