ന്യൂഡൽഹി: കോവിഡ് ദുരന്തമായി മാറിയ ഡൽഹിയിൽ കാര്യങ്ങൾ കൂടുതൽ വഷളാകുന്നു. ആശുപത്രികൾ തിങ്ങിനിറഞ്ഞതിനാൽ മതിയായ ചികിത്സ ലഭിക്കാതെ നിരവധി പേരാണ് മരിക്കുന്നത്. ഇത് പലപ്പോഴും ബന്ധുക്കളെ വൈകാരിക പ്രതികരണത്തിലേക്ക് നയിക്കുകയാണ്.
കിടക്കകളുടെ അഭാവം കാരണം െഎ.സി.യുവിൽ പ്രവേശനം ലഭിക്കാതെ 62കാരി മരണത്തിന് കീഴടങ്ങിയതോടെ ബന്ധുക്കൾ അക്രമാസക്തരായി. ചൊവ്വാഴ്ച രാവിലെ ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ ആരോഗ്യസ്ഥിതി മോശമായെങ്കിലും െഎ.സി.യുവിലേക്ക് മാറ്റാനായില്ല.
തുടർന്ന് ഇവർ മരണത്തിന് കീഴടങ്ങി. ഇതോടെ നിയന്ത്രണം വിട്ട ബന്ധുക്കൾ ഡോക്ടർമാരെയും നഴ്സുമാരെയും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഏതാനും പേർക്ക് പരിക്കേറ്റു. ആശുപത്രിയിലെ സുരക്ഷജീവനക്കാരും പൊലീസും എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
അക്രമത്തിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാസ്കണിഞ്ഞ് ചാരനിറത്തിലുള്ള ഷർട്ട് ധരിച്ചയാൾ വലിയ വടി ഉപയോഗിച്ച് ആക്രമിക്കുന്നത് വിഡിയോയിൽ കാണാം. ഇയാളെ തടഞ്ഞുവെക്കാൻ സുരക്ഷജീവനക്കാർ ശ്രമിക്കുന്നുണ്ട്. കൂടാതെ ഒരു സ്ത്രീ അയാളെ അടിക്കൂ എന്ന് പറയുന്നതും കേൾക്കാം. അതേസമയം, പരാതി ലഭിക്കാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Total breakdown.
— Saahil Murli Menghani (@saahilmenghani) April 27, 2021
Delhi's Apollo hospital today. Relatives of a 62 year old covid patient went on a rampage. She needed an ICU bed but died. She was brought to Apollo last night but could not get admission in a ICU ward as there was none available.
Link- https://t.co/rP31t2rwWi pic.twitter.com/G3DNm4HJIq
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.