രാജ്യത്തെ കോവിഡ് വ്യാപനം നവംബറിൽ മൂർധന്യാവസ്ഥയിലെത്തുമെന്ന് പഠനം

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് 19 വ്യാപനം മൂർധന്യാവസ്ഥയിലെത്തുക നവംബറിലായിരിക്കുമെന്ന് പഠനം. നവംബർ പകുതിയോടെ ഐസൊലേഷൻ, ഐ.സി.യു, വെന്‍റിലേറ്റർ എന്നിവയുടെ ലഭ്യതക്കുറവുണ്ടാകുമെന്ന് ഐ.സി.എം.ആറിന്‍റെ ഓപ്പറേഷൻസ് റിസെർച് ഗ്രൂപ്പിന്‍റെ ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നു.

 

ലോക്ഡൗൺ ഏർപ്പെടുത്തിയത് രോഗവ്യാപനം മൂർധന്യാവസ്ഥയിലെത്തുന്നത് 34 മുതൽ 76 ദിവസം വരെ വൈകിച്ചു. രോഗബാധ 69 മുതൽ 97 ശതമാനം വരെ കുറയാനും ഇക്കാലയളവിൽ ആരോഗ്യമേഖലയിൽ വേണ്ടത്ര സജ്ജീകരണങ്ങൾ ഏർപ്പെടുത്താനും ലോക്ഡൗൺ സഹായിച്ചെന്ന് ഐ.സി.എം.ആറിന്‍റെ പഠനം അവകാശപ്പെടുന്നു.

ലോക്ഡൗണിനുശേഷം 60 ശതമാനം ഫലപ്രാപ്തിയോടെ പൊതുജനാരോഗ്യ നടപടികൾ ശക്തമാക്കിയതിനാൽ നവംബർ ആദ്യ വാരം വരെയുള്ള ആവശ്യം നിറവേറ്റാനാകും. എന്നാൽ, അതിനുശേഷം ഐസൊലേഷൻ കിടക്കകൾ 5.4 മാസം, ഐ.സി.യു കിടക്കകൾ 4.6 മാസം, വെന്‍റിലേറ്ററുകൾ 3.9 മാസത്തേക്കും അപര്യാപ്തമാകുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.

Tags:    
News Summary - COVID May Peak In India In Mid November-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.