മുംബൈ: കോവിഡ് ബാധിച്ച് നഗരത്തിൽ ഒരു മലയാളി കൂടി മരിച്ചു. ഗോരേഗാവ്, ഭഗത്സിങ് നഗറൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി അമ്പി കുമാരസ്വാമി (50) ആണ് വെള്ളിയാഴ്ച മരിച്ചത്.
പനിയെ തുടർന്ന് ആശുപത്രിയിലെത്തിയ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കോവിഡിന് ചികിത്സിക്കുന്ന ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃത്യ സമയത്ത് ചികിത്സ ലഭിച്ചില്ലെന്ന് ഇദ്ദേഹവുമായി ബന്ധപ്പെട്ടവർ ആരോപിക്കുന്നു.
ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം ഇദ്ദേഹം വീട്ടിൽനിന്ന് പുറത്തിറങ്ങിയിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഒന്നര മാസത്തിനിടെ കോവിഡ് ബാധിച്ച് മരിക്കുന്ന നാലാമത്തെ മലയാളിയാണ് അമ്പി കുമാരസ്വാമി. ഭാര്യയും മകളും മകനുമുണ്ട്.
കോവിഡ്: മുംബൈയിൽ കരുതിയിരിക്കാൻ മുന്നറിയിപ്പ്
മുംബൈ: നഗരത്തിൽ കോവിഡ് വ്യാപനം ഗുരുതരാവസ്ഥയിലേക്കെന്ന് സൂചന നൽകി ഒമ്പതു വിദഗ്ധ ഡോക്ടർമാരുടെ ടാസ്ക് ഫോഴ്സ്. വരും ദിവസങ്ങളിൽ 20,000 ത്തിലേറെ പുതിയ കോവിഡ് രോഗികൾക്ക് അടിയന്തര ചികിത്സ ആവശ്യമായിവരുമെന്ന് ചൂണ്ടിക്കാട്ടി സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സൗകര്യം വർധിപ്പിക്കാൻ സമിതി നിർദേശിച്ചു. ഇതിനായി നഗരത്തിലെ കൂടതൽ സ്വകാര്യ ആശുപത്രികൾ പകർച്ച വ്യാധി നിയമപ്രകാരം ഏറ്റെടുക്കുകയോ സഹകരണമുണ്ടാക്കുകയോ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് സർക്കാർ ഉടൻ തീരുമാനം കൈക്കൊള്ളും.
മരണനിരക്ക് കുറക്കാനും ചികിത്സ സംവിധാനങ്ങൾ പരിശോധിക്കാനും ഏപ്രിലിലാണ് ഡോ. സഞ്ജയ് ഒാകിെൻറ നേതൃത്വത്തിൽ ഒമ്പതംഗ ടാസ്ക് േഫാഴ്സിന് സർക്കാർ രൂപംനൽകിയത്്.
പകർച്ച വ്യാധി നിരീക്ഷണ ചുമതലയുള്ള ഡോ. പ്രദീപ് ആവ്ടെ കഴിഞ്ഞദിവസം നഗരത്തിൽ സമൂഹവ്യപാന സൂചനകൾ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിദിനം ആയിരത്തിലേറെ പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് പകർന്നത്. ഇതിൽ ഏറെയും മുംബൈയിലാണ്.
വ്യാഴാഴ്ച വരെയുള്ള കണക്കു പ്രകാരം നഗരത്തിൽ 16,738 പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ ആകെ 27,524 രോഗികളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.