കൊൽക്കത്തയെ പിടിച്ചുലച്ച്​ കോവിഡ്​: പരിശോധിക്കുന്ന ഓരോ രണ്ടാമത്തെ വ്യക്​തിയും പോസിറ്റീവ്

കൊൽക്കത്ത: കൊൽക്കത്തയിലും പ്രാന്തപ്രദേശങ്ങളിലും പരിശോധന നടത്തുന്ന രണ്ടുപേരിൽ ഒരാൾ കോവിഡ് പോസിറ്റീവ് ആകുന്നു. അതെ സമയം സംസ്ഥാനത്തിന്‍റെ ഇതര ഭാഗങ്ങളിൽ നാല്​ പേരിൽ ഒരാളാണ്​ പോസിറ്റീവ്​ ആകുന്നത്​. മാസാദ്യം 20 ടെസ്റ്റുകളിൽ ഒരെണ്ണം മാത്രമായിരുന്നയിടത്ത്​ നിന്നാണ്​ അഞ്ച് മടങ്ങായി കുതിച്ചത്​.

ലാബോറട്ടറിലെ പോസിറ്റീവിറ്റി നിരക്ക്​ 45% മുതൽ 55% വരെയാണ്​ കൽക്കത്തയിൽ റിപ്പോർട്ട്​ ചെയ്യുന്നത്​. മറ്റ്​ പ്രദേശങ്ങളിലാണെങ്കിൽ 24% ആണ് പോസിറ്റീവിറ്റി നിരക്ക്​ രേഖപ്പെടുത്തിയിരിക്കുന്നത്​. ഇതായിരിക്കില്ല സംസ്ഥാനത്തെ യഥാർത്ഥ കണക്കെന്നും, രോഗലക്ഷണങ്ങൾ ഉണ്ടായിട്ടും പരിശോധിക്കാത്തവർ ധാരാളം ഉണ്ടാകുമെന്ന്​ ​നഗരത്തിലെ ഡോക്​ടർമാരിൽ ഒരാൾ പറയുന്നു.

ഏപ്രിൽ ഒന്നിന് സംസ്ഥാനത്ത് 25,766 സാമ്പിളുകളാണ് പരിശോധിച്ചത്​. അതിൽ 1,274 സാമ്പിളുകളായിരുന്നു പോസിറ്റീവ് ആയത്. 4.9 ശതമാനം ആയിരുന്നു പോസിറ്റീവിറ്റി നിരക്ക്​. എന്നാൽ ശനിയാഴ്ച പരിശോധിച്ച 55,060 സാമ്പിളുകളിൽ 14,281 പേരാണ്​ പോസിറ്റീവായത്​. പോസിറ്റീവിറ്റി നിരക്ക്​ 4.9 ശതമാനത്തിൽ നിന്ന്​ 25.9 ശതമാനം ആയാണ്​ ഉയർന്നത്​.

ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ആൾക്കാരെയാണ്​ കോവിഡ്​ വൈറസ്​ ബാധിക്കുന്നത്​.മിക്ക കേസുകളിലും, മുഴുവൻ കുടുംബങ്ങളും രോഗബാധിതരാകുന്ന അവസ്ഥയാണുള്ളത്​.

Tags:    
News Summary - covid Every second person getting tested in Kolkata is positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.