????????? ????????? ?????????????????? ???????? ???????? ????? ?????? ????? ????? ?????????????? ????????

കൊറോണ വാർഡിലെ കുട്ടികൾക്കൊപ്പം പാടിയും കഥ പറഞ്ഞും ചിത്രം വരപ്പിച്ചും ഡോക്ടർമാർ

ഉദയ്പുർ: തങ്ങൾ ലോകത്തെ മുഴുവൻ വിറപ്പിക്കുന്നൊരു രോഗത്തി​​െൻറ പിടിയിലാണെന്നൊന്നും ഈ കുരുന്നുകൾക്കറിയില്ല. ഗൗരവമായ കാര്യങ്ങളൊന്നും ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകർ അവരോട് പറയാറുമില്ല. പകരം ഐസൊലേഷൻ വാർഡിലെ മടുപ്പകറ്റാൻ അവർ കുട്ടികൾക്കൊപ്പം പാടും, കഥ പറഞ്ഞ് കൊടുക്കും, ചിത്രം വരപ്പിക്കും.

രസകരമായ കഥകളിലൂടെ സാമൂഹിക അകലം, വ്യക്തി ശുചിത്വം തുടങ്ങിയവ പാലിക്കേണ്ടതി​​െൻറ ആവശ്യകത അവരെ ബോധ്യപ്പെടുത്തുകയും ചെയ്യും. രാജസ്ഥാനിലെ ഉദയ്പുരിലെ അമേരിക്കൻ ഇൻറനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സയൻസസിലെ കൊറോണ വാർഡിലാണ് കളിച്ചും ചിരിച്ചും വരച്ചും കുട്ടികൾ കൊറോണയെ നേരിടുന്നത്.

ഒരാഴ്ചക്കിടെയാണ് ഉദയ്പുരിൽ കോവിഡ് 19 രോഗികളുടെ എണ്ണം കൂടിയത്. 40 രോഗികളിൽ നിന്ന് ഒരാഴ്ച കൊണ്ട് 325 രോഗികൾ ആവുകയായിരുന്നു. രോഗം ബാധിച്ച കുട്ടികളുടെ എണ്ണവും രണ്ടിൽ നിന്ന് 37 ആയി ഉയർന്നു. ഇതോടെ ഐസൊലേഷൻ വാർഡിൽ മടുത്തിരിക്കുന്ന കുട്ടികളെ സജീവമാക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് അമേരിക്കൻ ഇൻറർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സയൻസസ് ഗ്രൂപ്പ് ഡയറക്ടർ ഡോ. ആനന്ദ് ഝാ പറയുന്നു.

കുട്ടികളിലധികവും ലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിച്ചവരാണ്. സാമൂഹിക അകലം പാലിക്കണമെന്ന ഡോക്ടർമാരുടെ നിർദേശം അനുസരിച്ച് വിരസതയിൽ കഴിയുന്ന കുട്ടികളുടെ വിഷമം മാറ്റാൻ ആദ്യം പേപ്പറും നിറപ്പെൻസിലുകളുമാണ് നൽകിയതെന്ന് ഡോ.ആസിഫ് അൻസാരി പറഞ്ഞു.

ഇഷ്ടമുള്ള പടങ്ങൾ വരച്ച് നിറമടിക്കാൻ പറഞ്ഞതിനോട് നല്ല പ്രതികരണമാണ് കുട്ടികളിൽ നിന്നുണ്ടായത്. കുട്ടികൾക്കൊപ്പം അന്താക്ഷരി കളിക്കാനും അവർക്ക് കഥ പറഞ്ഞ് കൊടുക്കാനും ആരോഗ്യ പ്രവർത്തകർ തയാറായതോടെ കുട്ടികൾക്ക് ആശുപത്രിയിലാണെന്ന തോന്നൽ തന്നെ ഇല്ലാതായെന്ന് ഡോ. ആസിഫ് അൻസാരി പറഞ്ഞു.

Tags:    
News Summary - covid doctors-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.