മുംബൈയിൽ ഒരു മലയാളികൂടി മരിച്ചു

മും​ബൈ: കോ​വി​ഡ്​ ബാ​ധി​ച്ച്​ മലയാളി മുംബൈയിൽ മ​രി​ച്ചു. ന​വി​മും​ബൈ, കോ​പ​ർ​ഖ​ർ​ണെ​യി​ൽ താ​മ​സി​ച്ചി​രു​ന്ന തൃ​ശൂ​ർ, മാ​ള സ്വ​ദേ​ശി പി.​ജി. ഗം​ഗാ​ധ​ര​ൻ (71) ആ​ണ്​ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി മ​രി​ച്ച​ത്. എം.​ജി.​എം ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ്​ ചെയ്​തുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചത്​.

തി​ങ്ക​ളാ​ഴ്​​ച രാ​ത്രി 11ഒാ​ടെ മ​രി​ച്ചു. ചി​കി​ത്സ വൈ​കി​യ​താ​ണ്​ മ​ര​ണ​ത്തി​ന്​ കാ​ര​ണ​മാ​യ​തെ​ന്ന്​ ആ​രോ​പ​ണ​മു​ണ്ട്. ന്യൂ​മും​ബൈ അ​യ്യ​പ്പ മി​ഷ​ൻ ഭ​ര​ണ​സ​മി​തി അം​ഗ​മാ​യി​രു​ന്നു. ഭാ​ര്യ ജ​യ. ജി​ഗേ​ഷ്, ജി​ഗി എ​ന്നി​വ​ർ മ​ക്ക​ളും സൂ​ര്യ ജി​ഗേ​ഷ്, വി​വേ​ക്​ വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ മ​രു​മ​ക്ക​ളു​മാ​ണ്. ന​ഗ​ര​ത്തി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ക്കു​ന്ന എ​ട്ടാ​മ​ത്തെ മ​ല​യാ​ളി​യാ​ണ്.

Tags:    
News Summary - covid death mumbai-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.