കോവിഡ്​: കേരളാതിർത്തി ജില്ലകളിൽ വാക്​സിനേഷൻ ഉൗർജിതപ്പെaടുത്താൻ കേന്ദ്ര നിർദേശം

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്, ക​ർ​ണാ​ട​ക സം​സ്​​ഥാ​ന​ങ്ങ​ളി​ലെ കേ​ര​ളാ​തി​ർ​ത്തി ജി​ല്ല​ക​ളി​ൽ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​. ഉൗ​ർ​ജി​ത​പ്പെ​ടു​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ വ​കു​പ്പു മ​ന്ത്രി​മാ​രോ​ട്​ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി മ​ൻ​സു​ഖ്​ മാ​ണ്ഡ​വ്യ അ​ഭ്യ​ർ​ഥി​ച്ചു. കേ​ര​ള​ത്തി​ൽ കോ​വി​ഡ്​ വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബു​ധ​നാ​ഴ്​​ച പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന അ​വ​ലോ​ക​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ർ​ണാ​ട​ക, ത​മി​ഴ്​​നാ​ട്​ സം​സ്​​ഥാ​ന ആ​രോ​ഗ്യ മ​ന്ത്രി​മാ​രു​മാ​യി ടെ​ലി​ഫോ​ണി​ലൂ​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി. സം​സ്​​ഥാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ന്ന പ്ര​തി​രോ​ധ -നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ​ക്ക്​ കേ​ന്ദ്ര​ത്തി​െൻറ പൂ​ർ​ണ പി​ന്തു​ണ​യും മ​ന്ത്രി വാ​ഗ്​​ദാ​നം ചെ​യ്​​തു. 

Tags:    
News Summary - covid: Central proposal to intensify vaccination in Kerala border districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.