രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ വീണ്ടും 4,000 കടന്നു; കേരളത്തിൽ 1,465

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ വീണ്ടും 4,000 കടന്നു. ഞായറാഴ്ച രാവിലെ എട്ടുവരെ 4,270 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 15 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് കേസുകൾ കൂടുതൽ. കേരളത്തിൽ കഴിഞ്ഞ ദിവസം 1,465 കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ 1357 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്.

മൂന്ന് മാസമായി രാജ്യത്തെ കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യമായിരുന്നെങ്കിലും കഴിഞ്ഞ ആഴ്ചയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി ചൂണ്ടിക്കാട്ടി. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചിരുന്നു. എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് പ്രതിവാര കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുള്ളത്.

Tags:    
News Summary - Covid cases cross 4,000 daily in the country; 1,465 in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.