കോവിഡ് ബാധിതര്‍ക്ക് ക്ഷയരോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന്

 ന്യൂ ഡല്‍ഹി: കോവിഡ് ബാധിതര്‍ക്ക് ക്ഷയരോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് വിലയിരുത്തല്‍. എന്നാല്‍, നിലവില്‍ കോവിഡ് മൂലം ടിബി കേസുകള്‍ വര്‍ധിച്ചതിനൂ തെളിവുകളില്ളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. .

കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം 2020ല്‍ ക്ഷയരോഗ കേസുകളുടെ അറിയിപ്പ് 25 ശതമാനം കുറഞ്ഞുവെന്നും മന്ത്രാലയം അറിയിച്ചു.

കോവിഡ് രോഗികളില്‍ ടിബി കേസുകളില്‍ വര്‍ധനയുണ്ടായതായി ആരോപിച്ച് ചില റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ എല്ലാ കോവിഡ് രോഗികള്‍ക്കും ക്ഷയരോഗ പരിശോധനയും രോഗനിര്‍ണയം നടത്തിയ എല്ലാ ടിബി രോഗികള്‍ക്കും കോവിഡ് -19 സ്ക്രീനിംഗും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുകയാണ്.

കോവിഡിനും ടിബിക്കൂം ചുമ, പനി, ശ്വസനത്തിലെ ബുദ്ധിമുട്ട് എന്നീ സമാന ലക്ഷണങ്ങളാണ് കാണിക്കുന്നത്. എന്നാല്‍, ക്ഷയരോഗത്തിന് ദൈര്‍ഘ്യമേറിയ ഇന്‍കുബേഷന്‍ കാലാവധിയും രോഗം മന്ദഗതിയിലുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Covid Can Make One More Susceptible To Active Tuberculosis: Health Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.