തമിഴ്​നാട്​ രാജ്​ഭവനിൽ 84 പേർക്ക്​ കോവിഡ്​ 

ചെന്നൈ: തമിഴ്​നാട്​ രാജ്​ഭവനിൽ സുരക്ഷ, അഗ്​നിശമന ഉദ്യോഗസ്​ഥർ ഉൾപ്പെടെ 84 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതേതുടർന്ന്​​ ഗവർണർ മാളികയും പരിസരവും അണുവിമുക്തമാക്കി. പ്രാഥമിക സമ്പർക്കപട്ടികയിൽ ഗവർണർ ബൻവാരിലാൽ പുരോഹിതില്ലെന്ന്​ രാജ്​ഭവൻ കേന്ദ്രങ്ങൾ അറിയിച്ചു.


150ഒാളം ജീവനക്കാരെയാണ്​ പരിശോധനക്ക്​ വിധേയമാക്കിയത്​. രാജ്​ഭവനോട്​ ചേർന്ന ഒാഫിസുകൾ താൽക്കാലികമായി അടച്ചിട്ടു. ഒരു മാസത്തിനിടെ സംസ്​ഥാനത്ത്​ അഞ്ച്​ മന്ത്രിമാർക്കും 14 എം.എൽ.എമാർക്കും കോവിഡ്​ ബാധിച്ചിരുന്നു.

മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ആരോഗ്യമന്ത്രി ഡോ.സി.വിജയഭാസ്​ക്കറും കോവിഡ്​ ടെസ്​റ്റിന്​ വിധേയമായെങ്കിലും നെഗറ്റീവായിരുന്നു ഫലം. 
അതേസമയം ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്​ണ​​െൻറ കുടുംബത്തിലെ നാലുപേർക്ക്​ കോവിഡ്​ ബാധിച്ചു. ഇവർ ചെന്നൈ കിങ്​സ്​ ആശുപത്രിയിൽ ചികിൽസയിലാണ്​.

Tags:    
News Summary - covid for 84 people in Tamil Nadu Raj Bhavan-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.