ന്യൂഡൽഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ളവർക്ക് വാക്സിനേഷനു വേണ്ടി ഇന്നു മുതൽ രജിസ്റ്റർ ചെയ്യാം. കോവിൻ (https://www.cowin.gov.in/home) വെബ്സൈറ്റിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ബുധനാഴ്ച വൈകീട്ട് നാല് മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. വാക്സിനേഷന്‍റെ മൂന്നാംഘട്ടം മേയ് ഒന്നു മുതലാണ് ആരംഭിക്കുന്നത്.
18നും 45നും ഇടയിലുള്ളവർക്ക് രജിസ്ട്രേഷന് ശേഷം മേയ് ഒന്നു മുതൽ സ്വകാര്യ ആശുപത്രികളിൽ നിന്ന് പണം നൽകിയും സർക്കാർ തലത്തിൽ ലഭ്യതക്കനുസരിച്ച് സൗജന്യമായും വാക്സിൻ സ്വീകരിക്കാം. മുന്‍ഗണന വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത അതേ പ്രക്രിയ ആണ് 18 വയസിന് മുകളിലുള്ളവര്‍ക്കും രജിസ്ട്രേഷനായി പാലിക്കേണ്ടത്.
https://www.cowin.gov.in/home എന്ന വെബ്സൈറ്റ് സന്ദർശിക്കുക
രജിസ്റ്റർ ചെയ്യുക/പ്രവേശിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക
മൊബൈൽ നമ്പർ നൽകിയാൽ ഫോണിൽ വൺ ടൈ പാസ് വേഡ് ലഭിക്കും. ഒ.ടി.പി നൽകി രജിസ്റ്റർ ചെയ്യാം.
പിൻകോഡ് നൽകി ആവശ്യമുള്ള വാക്സിൻ കേന്ദ്രവും തീയതിയും സമയവും തീരുമാനിക്കാം.
ഒരു മൊബൈല്‍ നമ്പറില്‍ നിന്ന് നാലു പേര്‍ക്ക് വരെ രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ ഓരോരുത്തരുടേയും തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടി വരും.
ആരോഗ്യ സേതു ആപ്പിലെ കോ-വിൻ ടാബിൽ ക്ലിക്ക് ചെയ്തും രജിസ്ട്രേഷൻ പൂർത്തിയാക്കാം
ആധാര്‍ കാര്‍ഡ്
ഡ്രൈവിങ് ലൈസന്‍സ്
തൊഴില്‍ മന്ത്രാലയത്തിന്‍റെ പദ്ധതിക്ക് കീഴിലുള്ള ആരോഗ്യ സ്മാര്‍ട്ട് ഇന്‍ഷൂറന്‍സ് കാര്‍ഡ്
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജോബ് കാര്‍ഡ്
എം.പി, എം.എല്‍.എ എന്നിവരാണെങ്കില്‍ അവരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്
പാന്‍ കാര്‍ഡ്
ബാങ്കോ പോസ്റ്റ് ഓഫിസോ നല്‍കുന്ന പാസ് ബുക്ക്
പാസ്‌പോര്‍ട്ട്
പെന്‍ഷന്‍ രേഖ
കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെയും പൊതുമേഖല കമ്പനികളിലെ ജീവനക്കാരുടെയും സര്‍വിസ് തിരിച്ചറിയല്‍ കാര്‍ഡ്
വോട്ടര്‍ ഐ.ഡി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.