രാജ്യത്തെ ഭൂരിപക്ഷം ജില്ലകളിലും 10 ശതമാനം ജനങ്ങൾക്ക്​ പോലും വാക്​സിൻ നൽകിയില്ലെന്ന്​ കണക്കുകൾ

ന്യൂഡൽഹി: രാജ്യത്തെ ഭൂരിപക്ഷം ജില്ലകളിലും 10 ശതമാനം ജനങ്ങൾക്ക്​ പോലും വാക്​സിൻ നൽകിയില്ലെന്ന കണക്കുകൾ പുറത്ത്​. കോവിൻ പോർട്ടലിലെ ഡാറ്റയെ അടിസ്ഥാനമാക്കി ഇന്ത്യ ടുഡേയാണ്​ കണക്കുകൾ പുറത്ത്​ വിട്ടത്​. കോവിഡി​നെ പിടിച്ചുകെട്ടാനുള്ള ഏക പോംവഴി വാക്​സിൻ മാത്രമാണെന്നിരിക്കെയാണ്​ വാക്​സിനേഷനിലെ ഇന്ത്യയുടെ മെല്ലെപ്പോക്ക്​.

രാജ്യത്ത്​ 726 ജില്ലകളിൽ 37 എണ്ണത്തിൽ മാത്രമാണ്​ 20 ശതമാനത്തിന്​ മുകളിൽ ജനങ്ങൾക്ക്​ വാക്​സിനേഷൻ നടത്തിയത്​. പുതുച്ചേരിയി​ലെ മാഹിയും ഗുജറാത്തിലെ ജാംനഗറുമാണ്​ വാക്​സിനേഷനിൽ മുന്നിലെത്തിയ ജില്ലകൾ. രാജ്യത്തെ 58 ശതമാനം ജില്ലകളിൽ 10 ശതമാനത്തിൽ താഴെ ജനങ്ങൾക്കാണ്​ വാക്​സിൻ നൽകിയത്​.

37 ശതമാനം ജില്ലകളിലും 10 മുതൽ 20 ശതമാനം പേർക്കാണ്​ വാക്​സിൻ നൽകിയത്​. കർണാടകയിലെ ബിജാപ്പൂരിലും അസമിലെ സാൽമാറ ജില്ലയിലുമാണ്​ ഏറ്റവും കുറവ്​ പേർക്ക്​ വാക്​സിൻ നൽകിയത്​. യു.പി, ബിഹാർ, മധ്യപ്രദേശ്​, മഹാരാഷ്​ട്ര, തമിഴ്​നാട്​, വടക്ക്​-കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെല്ലാം 10 ശതമാനത്തിൽ താഴെ ജനങ്ങൾക്കാണ്​ വാക്​സിൻ നൽകിയത്​.

അതേസമയം, രാജസ്ഥാൻ, ഗുജറാത്ത്​, ഛത്തീസഗഢ്​, ഉത്തരാഖണ്ഡ്​, ഹിമാചൽപ്രദേശ്​, കേരള തുടങ്ങിയ സംസ്ഥാനങ്ങളിലെ ജില്ലകളിൽ 10 ശതമാനത്തിന്​ മുകളിൽ ജനങ്ങൾക്ക്​ വാക്​സിൻ നൽകി.

Tags:    
News Summary - Covid-19 vaccination: Most Indian districts have covered less than 10% of their population

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.