ന്യൂഡല്‍ഹി: ക്വാറൻറീൻ കേന്ദ്രങ്ങളില്‍ തബ്ലീഗ് പ്രവര്‍ത്തകര്‍ക്ക് മരുന്നും സമയത് തിന് ഭക്ഷണവും ലഭിക്കാതെ ഒരു മരണം കൂടി സംഭവിച്ചതായി ഡല്‍ഹി ന്യൂനപക്ഷ കമീഷന്. ഇൗയിടെ മരിച്ച മുഹമ്മദ് മുസ്തഫക്ക് പുറമെ ഹാജി റിസ്വാന് എന്ന പ്രവര്‍ത്തകനും മരിച്ചതായി കമീഷന് ഡല്‍ഹി സര്‍ക്കാറിനെയും ലഫ്റ്റനൻറ് ഗവര്‍ണറെയും അറിയിച്ചു. പ്രവര്‍ത്തകരുടെ യാതന വിശദീകരിച്ച് കമീഷന് അധ്യക്ഷന്‍ ഡോ. സഫറുല്‍ ഇസ്ലാം ഖാനും കമീഷന് അംഗം കര്‍താര്‍ സിങ് കോച്ചാറും സംയുക്തമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ലഫ്റ്റനൻറ് ഗവര്‍ണര്‍ അനില്‍ ബൈജലിനും കത്തെഴുതി. മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കണമെന്നും കമീഷന് ആവശ്യപ്പെട്ടു.
മുഹമ്മദ് മുസ്തഫയെ പോലെ 10 ദിവസം മുമ്പ് സുല്‍ത്താന്‍പുരിയിലെ ക്വാറൻറീൻ കേന്ദ്രത്തില്‍ ഹാജി റിസ്വാൻ മരിച്ചതും മരുന്നും ഭക്ഷണവുമില്ലാതെയാണ്. രോഗമില്ലാത്ത മുതിര്‍ന്നവരും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരും പ്രത്യേക ശുശ്രൂഷ അര്‍ഹിക്കുന്നവരാണ്. നെഗറ്റിവായവരെ സുഹൃത്തുക്കളുടെ അടുത്തേക്ക് പോകാന്‍ അനുവദിക്കണം. അല്ലെങ്കില്‍ സ്വന്തം ചെലവില്‍ താമസിക്കാന്‍ അനുവാദം നല്‍കണം. സുല്‍ത്താന്‍പുരിയില്‍ പാര്‍പ്പിച്ച 550 പേരില്‍ 21 പേര്‍ക്ക് കോവിഡ് പോസിറ്റിവാണെന്നു കണ്ടെത്തിയിട്ടും അഞ്ചുപേരെ മാത്രമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഹൃദ്രോഗികൾക്കും പ്രമേഹ രോഗികൾക്കും മരുന്ന് നല്‍കുന്നില്ല. അപൂര്‍വമായേ ഡോക്ടര്‍മാര്‍ രോഗികളെ സന്ദര്‍ശിക്കുന്നുള്ളൂ. സര്‍ക്കാറിന് പ്രയാസമാണെങ്കില്‍ സ്വന്തം നിലക്ക് ഭക്ഷണം നല്കാന് കമീഷന് തയാറാണെന്നും കത്തില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.