ലോക് ഡൗണിൽ കുടുങ്ങിയ ആറ് ജപ്പാൻ പൗരന്മാർ നാട്ടിലേക്ക്

വിശാഖപട്ടണം: ലോക് ഡൗണിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ ആറ് ജപ്പാൻ പൗരന്മാർ നാട്ടിലേക്ക് തിരിച്ചു. ജപ്പാൻ എയർല ൈൻസിന്‍റെ പ്രത്യേക വിമാനത്തിൽ വിശാഖപട്ടണത്ത് നിന്ന് ബംഗളൂരു വഴിയാണ് ഇവർ യാത്ര തിരിച്ചത്.

കേന്ദ്ര സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് ജപ്പാൻ പൗരന്മാരുടെ മടങ്ങിപ്പോക്കിന് ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിച്ചത്.

വിദേശ പൗരന്മാരെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിന്‍റെ ഭാഗമായാണ് സർക്കാർ നടപടിയെന്ന് വിശാഖപട്ടണം എയർപോർട്ട് ഡയറക്ടർ രാജ് കിഷോർ അറിയിച്ചു.

മാർച്ച് 24ന് രാജ്യത്ത് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യാന്തര, ആഭ്യന്തര വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Tags:    
News Summary - Covid 19: Six Jappaneese Citizen Return to Home in India - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.