ന്യൂഡൽഹി: ഏഴ് സംസ്ഥാനങ്ങളില്‍ കോവിഡ് ദേശീയ ശരാശരി യേക്കാള്‍ വേഗം പടരുകയാണെന്ന് ഡല്‍ഹി ഐ.ഐ.ടി പഠനത്തില്‍ ക ണ്ടത്തെി. മുമ്പിൽ ഗുജറാത്ത് ആണ്. ഉത്തര്‍പ്രദേശ്, മധ്യപ്രദേ ശ്, രാജസ്ഥാന്, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നി വയാണ് മറ്റു സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങളിലെ 28 ജില്ലകളി ലാണ് ദേശീയ ശരാശരിയേക്കാള്‍ പോസിറ്റീവ് നിരക്ക്. കേരള വും തമിഴ്നാടും ഹരിയാനയും കേസുകളുടെ എണ്ണത്തില്‍ വലിയ കുറവാണ് കാണിക്കുന്നത്.
അതിനിടെ, രോഗം സുഖപ്പെടുന്ന നിരക്ക് രാജ്യത്ത് 22 ശതമാനമായി ഉയർന്നു. 10 ദിവസം മുമ്പ് 12 ശതമാനമായിരുന്നു. രോഗവ്യാപനത്തിനെതിരായ നടപടി ശരിയായ ദിശയിലാണെന്നാണ് ഇത് തെളിയിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മരണ നിരക്ക് 3.1 ശതമാനമാണ്. ഭൂരിഭാഗം രാജ്യങ്ങളുടേതിൽനിന്നും മെച്ചപ്പെട്ട നിലയിലാണ് ഇന്ത്യയെന്നും മന്ത്രാലയം പറഞ്ഞു.
ആരോഗ്യവകുപ്പിലെ അസി. ഡയറക്ടർ കോവിഡ് ബാധിച്ച് മരിച്ചു
കൊൽക്കത്ത: കോവിഡ് ചികിത്സയിലും പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടിരുന്ന മുതിർന്ന സർക്കാർ ഡോക്ടർ പശ്ചിമബംഗാളിൽ രോഗം ബാധിച്ച് മരിച്ചു. ആരോഗ്യ വകുപ്പിൽ അസി. ഡയറക്ടറായിരുന്ന ഡോ. ബിപ്ലവ് കാന്തി ദാസ്ഗുപ്ത(60)യാണ് സാൾട്ട്ലേക്കിലെ ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചത്.
ഡോക്ടർക്ക് ശ്വാസകോശരോഗങ്ങളും മറ്റ് അസുഖങ്ങളുമുണ്ടായിരുന്നു. കൊൽക്കത്തയിൽ കോവിഡ് ചികിത്സയിലായിരുന്ന 34കാരനും മരിച്ചു. ഡോക്ടറുടെ മരണത്തിൽ മുഖ്യമന്ത്രി മമത ബാനർജി അനുശോചിച്ചു.
44 ജീവനക്കാർക്ക് രോഗം, ആശുപത്രി പൂട്ടി
ഡൽഹി ജഹാംഗീർപുരിയിൽ ബാബു ജഗ്ജീവൻ റാം ആശുപത്രിയിലെ ഡോക്ടർമാരടക്കം 44 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. മറ്റുജീവനക്കാരുടെ പരിശോധനഫലം കാത്തിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. ആശുപത്രിയിൽ ചികിത്സ നിർത്തി.
റാൻഡം പരിശോധന കൂട്ടണമെന്ന് രാഹുൽ
ന്യൂഡൽഹി: കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടുന്നതിലെ തടസ്സം ഒഴിവാക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. വൈറസിനെതിരെ വൻതോതിൽ റാൻഡം പരിശോധന നടത്തുന്നത് ഫലപ്രദമാണെന്ന് വിദഗ്ധരെ ഉദ്ധരിച്ച് രാഹുൽ ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഇപ്പോൾ ദിവസം 40,000ത്തിൽനിന്ന് പരിശോധന ഒരു ലക്ഷമായി ഉയർത്തണം. ഇതിനുള്ള കിറ്റ് ലഭ്യവുമാണ്. പ്രധാനമന്ത്രി ഇടപെട്ട് ഇതിനുള്ള തടസ്സം നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
15 ബി.എസ്.എഫ് ജവാന്മാർ സമ്പർക്കവിലക്കിൽ
ന്യൂഡൽഹി: കോവിഡ് ലക്ഷണം കണ്ടതിനെതുടർന്ന് ഛത്തിസ്ഗഢിൽ 14 ബി.എസ്.എഫ് ജവാന്മാരെ സമ്പർക്കവിലക്കിനയച്ചു. ആഗ്രയിൽനിന്ന് തിരിച്ചെത്തിയ ഇവരുടെ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.
ആഗ്ര ക്യാമ്പിലെ ഒരു െപാലീസ് കുക്കിന് രോഗം സ്ഥിരീകരിച്ചിരുന്നു. ഛത്തിസ്ഗഢിലെ മാവോവാദി മേഖലയിൽ വിന്യസിക്കാനാണ് ബി.എസ്.എഫ് ജവാന്മാരെ അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.