ന്യൂഡല്‍ഹി: കോവിഡ് -19 സംബന്ധിച്ച് വാർത്തകളിൽ ജാഗ്രത പുലർത്തണമെന്നും വ്യാജ വാര്‍ത്ത കളെ പ്രതിരോധിക്കാന്‍ പ്രത്യേക പോര്‍ട്ടല്‍ ആരംഭിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ് ര ആഭ്യന്തരമന്ത്രാലയത്തിെൻറ നിര്‍ദേശം.
കോവിഡുമായി ബന്ധപ്പെട്ട യഥാര്‍ഥ വസ്തുതകള്‍ തിരിച്ചറിയാന്‍ ജനങ്ങള്‍ക്കു സൗകര്യം ഒരുക്കണം. വ്യാജ വാര്‍ത്തകള്‍ തിരിച്ചറിഞ്ഞ് അകറ്റി നിര്‍ത്തുന്നതിനും സംവിധാനം വേണം. ഇതിനായി എല്ലാ സംസ്ഥാനങ്ങളും പോർട്ടൽ രൂപവത്കരിക്കണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തില്‍ വ്യാജ വാര്‍ത്തകള്‍ തടയാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് സുപ്രീംകോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചതിന് പിന്നാലെയാണ് വ്യാജ വാര്‍ത്തകളുടെ പ്രതിരോധത്തിനായി പ്രത്യേക പോര്‍ട്ടല്‍ രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചിരിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട യഥാര്‍ഥ വസ്തുതകള്‍ പരിശോധിച്ചു വിലയിരുത്താനും വ്യാജ വാര്‍ത്തകളെ തിരിച്ചറിയാനുമായി കേന്ദ്ര സര്‍ക്കാര്‍ പോര്‍ട്ടല്‍ രൂപവത്കരിക്കുന്നുണ്ട്. ഇതേ മാതൃകയില്‍ സംസ്ഥാനങ്ങളും പോര്‍ട്ടലുകള്‍ രൂപവത്കരിച്ച് പ്രവര്‍ത്തന റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.