Posted On
date_range Updated On
date_range ആർ.ബി ചൗധരിക്ക് വിട; മകൻ ജീവയെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് വിജയ്
പ്രശസ്ത സിനിമാ നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ.ബി ചൗദരിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് വിജയ്. രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചുണ്ടായ കാറപകടത്തെ തുടർന്നാണ് ആർ.ബി ചൗദരി മരണപ്പെട്ടത്. 76കാരനായ ആർ.ബി ചൗദരി ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെയാണ് അപകടം ഉണ്ടായത്. കാറിന്‍റെ നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു.
സംസാകാരച്ചടങ്ങിൽ വിജയ് എത്തുകയും മകൻ ജീവയെ ആശ്വസിപ്പിക്കുകയും ചെയ്തു. വികാരാധീനനായ ജീവയുടെ വീഡിയോ ഏറെ വിഷമത്തോടെയാണ് ഏവരും കണ്ടത്. ആരാധകരേയും സിനിമാ മേഖലയെയും ഒരുപോലെ മരണവാർത്ത ദുഖത്തിലാഴ്ത്തി. മമ്മൂട്ടി, സൂര്യ ഉൾപ്പെടെ നിരവധി താരങ്ങൾ ആർ.ബി ചൗദരിയുടെ മരണത്തിൽ അനുശോചനമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.