കോവിഡ്​: നാഗ്​പൂരിൽ ലോക്​ഡൗൺ; കൂടുതൽ നഗരങ്ങൾ കടുത്ത നിയന്ത്രണത്തിലേക്ക്​

നാഗ്​പൂർ: കോവിഡ്​ രോഗികളുടെ എണ്ണം വൻതോതിൽ ഉയർന്നതിനെ തുടർന്ന്​ മഹാരാഷ്​ട്രയിലെ നാഗ്​പൂരിൽ ലോക്​ഡൗൺ ഏർപ്പെടുത്തി. മാർച്ച്​ 15 മുതൽ 21 വരെയാണ്​ ലോക്​ഡൗണെന്ന്​ മന്ത്രി നിതിൻ റാവത്ത്​ പറഞ്ഞു. അടിയന്തര സേവനങ്ങൾ മാത്രമേ ലോക്​ഡൗൺ കാലത്ത്​ അനുവദിക്കുയെന്നും അദ്ദേഹം വ്യക്​തമാക്കി.

നാഗ്​പൂർ കമീഷണേറ്റിന്​ കീഴിലുള്ള പ്രദേശങ്ങളിലാണ്​ ലോക്​ഡൗൺ ബാധകമാവുക. പച്ചക്കറിയും മറ്റ്​ അവശ്യ വസ്​തുക്കളും വിൽക്കുന്ന കടകളും പാൽ വിൽപന കേന്ദ്രങ്ങളും തുറക്കും. ജനങ്ങൾക്ക്​ അവശ്യവസ്​തുക്കളും സേവനങ്ങളും ലഭിക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടാവില്ലെന്നും മഹാരാഷ്​ട്ര സർക്കാർ അറിയിച്ചിട്ടുണ്ട്​.

അതേസമയം, ലോക്​ഡൗൺ മഹാരാഷ്​ട്രയുടെ കൂടുതൽ ഭാഗങ്ങളിലേക്ക്​ വ്യാപിപ്പിക്കുമെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​. ശിവസേന മുഖപത്രം സാമ്​ന ഇതുസംബന്ധിച്ച സൂചന നൽകിയിരുന്നു.

Tags:    
News Summary - COVID-19: Lockdown in Maharashtra's Nagpur from March 15, what's open and what's not

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.