ഹൈദരാബാദ്: അമേരിക്കയിൽ നിന്ന് എത്തി സ്വയം സമ്പർക്കത്തിലിരിക്കാതെ കറങ്ങി നട ന്ന തെലങ്കാന ഭരണകക്ഷി എം.എൽ.എക്കെതിരെ നടപടി. തെലങ്കാന രാഷ്ട്രസമിതി എം. എൽ.എ െകാനേരു കൊണപ്പയാണ്, സ്വയം സമ്പർക്ക വിലക്കിൽ പ്രവേശിക്കുകയാണെന്ന് അധികൃതർക്ക് എഴുതി നൽകിയശേഷം യോഗങ്ങൾ മുതൽ ഉൽസവങ്ങളിൽ വരെ പങ്കെടുത്തത്. മൂന്നുദിവസം മുമ്പാണ് എം.എൽ.എയും ഭാര്യയും യു.എസിൽനിന്ന് തിരിച്ചെത്തിയത്.
അടുത്തദിവസം മുതൽ മണ്ഡലത്തിൽ രാഷ്ട്രീയ യോഗങ്ങൾ, പൊതുപരിപാടികൾ, 3000ഒാളം പേർ പെങ്കടുത്ത േക്ഷത്രപരിപാടി എന്നിവയിലെല്ലാം സംബന്ധിച്ചു. സെക്കന്ദരാബാദിൽനിന്ന് ഖഗാസ്നഗറിലേക്ക് തെലങ്കാന എക്സ്പ്രസിൽ യാത്ര ചെയ്യുകയുമുണ്ടായി. സ്റ്റേഷനിൽ സ്വീകരിക്കാൻ പാർട്ടി പ്രവർത്തകരും എത്തിയിരുന്നു. പ്രവർത്തകർക്ക് കൈകൊടുക്കുന്ന വീഡിയോ പുറത്തുവന്നതിനെതുടർന്ന് അസിഫാബാദ് കലക്ടർ എം.എൽ.എക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.