ന്യൂഡൽഹി: കോവിഡിെൻറ ഇന്ത്യൻ വകഭേദത്തെ വാക്സിൻ പ്രതിരോധിക്കുമെന്ന് പഠനം. വാക്സിൻ മൂലമുണ്ടാകുന്ന ആൻറിബോഡികളെ ഇന്ത്യൻ വകഭേദം മറികടക്കാൻ സാധ്യതയുണ്ട്. എങ്കിലും രോഗിയിൽ ലക്ഷണങ്ങൾ തീവ്രമാകാതെ നോക്കാൻ വാക്സിന് സാധിക്കുമെന്നാണ് പുതിയ പഠനത്തിൽ നിന്നും വ്യക്തമാകുന്നത്.
കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയും ഇന്ത്യയിലെ ശാസ്ത്രജ്ഞരും ചേർന്നാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. നേരത്തെ കോവാക്സിൻ ഇന്ത്യൻ വകഭേദത്തെ പ്രതിരോധിക്കുമെന്ന് യു.എസ് ആരോഗ്യവിദഗ്ധൻ ഡോ.അന്തോണി ഫൗസിയും പറഞ്ഞിരുന്നു.
കോവിഡിെൻറ ഇന്ത്യൻ വകഭേദം 44 രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. അതിവേഗത്തിൽ പടരുന്ന കോവിഡിെൻറ ഇന്ത്യൻ വകഭേദം ലോകരാജ്യങ്ങൾക്ക് കനത്ത വെല്ലുവിളി ഉയർത്തുമെന്നും സംഘടന അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.