Image: Business today

ഇന്ത്യയിൽ രോഗികൾ 28,000 കടന്നു; 24 മണിക്കൂറിനിടെ 60 മരണം

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 28,000 കടന്നു. 28,380 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, മരിച്ചവര ുടെ എണ്ണം 886 ആയി.

രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ 25 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഉയർന്ന കണക്കാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ 6362 പേർ രോഗമുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1463 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. 60 പേർ മരിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധിതരുള്ളത് -8590. ഗുജറാത്ത്- 3548, ഡൽഹി - 2918 എന്നിങ്ങനെയാണ് വൈറസ് ബാധിതരുടെ എണ്ണം.

രാജ്യത്തെ 28 ജില്ലകളിൽ ഇതുവരേയും കോവിഡ് 19 ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 64 ജില്ലകളിൽ നിന്നും കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെടാത്ത ജില്ലകൾ 48 എണ്ണമാണ്. 33 ജില്ലകളിൽ കഴിഞ്ഞ 21 ദിവസത്തിനിടയിലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Tags:    
News Summary - covid 19 india updates -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.