ന്യൂഡൽഹി: കേരളത്തിലെ ആറ് ജില്ലകളടക്കം രാജ്യത്ത് 170 ജില്ലകൾ കോവിഡ് തീവ്രബാധിത മേഖലകളെന്ന് (ഹോട്ട് സ്പോട ്ടുകൾ) കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗർവാൾ . 207 ജില്ലകളെ കോവിഡ് വ്യാപനസാധ്യത മേഖലയായി കണ്ടെത്തിയിട്ടുണ്ടെന ്നും വാർത്തസേമ്മളനത്തിൽ അദ്ദേഹം വ്യക്തമാക്കി. കാസർേകാട്, കണ്ണൂർ, മലപ്പുറം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ ഹോട്ട്സ്പോട്ട് ജില്ലകൾ.
അതേസമയം, കോവിഡ് വ്യാപനം വലിയതോതിൽ ഇല്ലാത്തതും പോസിറ്റീവ് കേസുകളുടെ എണ്ണം കുറവ് ആയതുമായ തൃശൂർ,കൊല്ലം, ഇടുക്കി, പാലക്കാട്, കോട്ടയം, ആലപ്പുഴ തുടങ്ങിയവ ഹോട്ട്സ്പോട്ട് ഇതര ജില്ലകളിലാണുള്ളത്. എന്നാൽ, വയനാട് ക്ലസ്റ്റർ വ്യാപന മേഖല ഉൾപ്പെട്ട ജില്ലകളുടെ പട്ടികയിലാണ്. കോവിഡ് വ്യാപന വർധനവിെൻറ അടിസ്ഥാനത്തിൽ വിവിധ ക്ലസ്റ്ററുകൾ ചേർന്നതാണ് ഹോട്ട്സ്പോട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.