ഇന്ത്യയിൽ 56,342 കോവിഡ്​ ബാധിതർ; 24 മണിക്കൂറിനുള്ളിൽ 103 മരണം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 56,342 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3390 പേർക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. 103 മരണങ്ങളും​ റിപ്പോർട്ട്​ ചെയ്​തത്​. ഇതിൽ 43 മരണം മഹാരാഷ്​ട്രയിലും 29 എണ്ണം ഗുജറാത്തിലുമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 1886 ആയി. 

നിലവിൽ 37,916 പേർ ചികിത്സയിലുണ്ട്​. 6539 പേര്‍ രോഗമുക്തി നേടി. കേരളം, ഒഡീഷ, ജമ്മു കശ്​മീർ എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പതിമൂന്ന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയതിട്ടില്ലെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു. 

മഹാരാഷ്ട്ര, ഗുജറാത്ത്,  ഡല്‍ഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏറ്റവും ​കൂടുതൽ കോവിഡ്​ ബാധിതരും മരണങ്ങളുമുണ്ടായ മഹാരാഷ്​ട്രയിൽ കഴിഞ്ഞ ദിവസം 1200 പേർക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. ഇതോടെ മഹാരാഷ്​ട്രയിലെ രോഗികളുടെ എണ്ണം  17,974 ആയി. മരിച്ചവരുടെ എണ്ണം 698 ആയി ഉയർന്നു. സംസ്ഥാനത്ത്​  3094 പേര്‍  രോഗമുക്തി നേടി. 

ഗുജറാത്ത് 6625 പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും 425 പേർ മരിക്കുകയും ചെയ്​തു. ഡല്‍ഹി 5532  പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിക്കപ്പെട്ടത്​.

തമിഴ്‌നാട്ടില്‍ 508 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 5409 ആയി. ഇതുവരെ 37 പേർക്ക്​ ജീവൻ നഷ്​ടമായി.  രാജസ്ഥാന്‍ 3317, മധ്യപ്രദേശ്​​ 3138,ഉത്തർപ്രദേശ്​ 3,071 എന്നിങ്ങനെ പോകുന്നു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.


ഇന്ത്യയിൽ കോവിഡ്​ മരണനിരക്ക്​ 3.3 ശതമാനമാണെന്നും രോഗമുക്തി നിരക്ക്​ 28.83 ശതമാനമായി ഉയർന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

Tags:    
News Summary - COVID-19 cases in India top 56,000, death toll at 1,886 - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.