രോഗമുക്തി നേടുന്നവരുടെ നിരക്ക് ഉയരുന്നെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗമുക്തി നേടുന്ന രോഗികളുടെ നിരക്ക് ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ടാ ഴ്ച മുമ്പ് ഇത് 13 ശതമാനമായിരുന്നു. ഇപ്പോൾ ഇത് 25.19 ശതമാനമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 640ൽ അധികം പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 8373 ആയി. നിലവിൽ മരണനിരക്ക് 3.2 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മരിക്കുന്നവരിൽ 65 ശതമാനം പുരുഷന്മാരും 35 ശതമാനം സ്ത്രീകളുമാണ്.

അതേസമയം, രാ​ജ്യ​ത്ത്​ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ്​ ബാ​ധി​ച്ച്​ 66 പേ​ർ കൂ​ടി മ​രി​ച്ചു. മ​ഹാ​രാ​ഷ്​​ട്ര​യി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം 32 പേ​ർ. മ​ഹാ​രാ​ഷ്​​ട്ര​യി​ൽ ഇ​തു​വ​രെ 459 പേ​ർ മ​രി​ച്ചു.

ഏറ്റവും ഒടുവിലെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് 34,780 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ മരണം 1,151 ആയി. 9,068 പേർക്ക് രോഗം ഭേദമായി.

Tags:    
News Summary - Covid 19 cases in india-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.