യു.പി ഗ്രാമത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​ 22 പേർ; അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന്​ നാട്ടുകാർ

ലഖ്​നോ: ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​ 22 പേർ. ഗോണ്ട ജില്ലയിലെ നിണ്ടൂര ഗ്രാമത്തിലാണ്​ സംഭവം.

കോവിഡ്​ ലക്ഷണങ്ങളെ തുടർന്നാണ്​ മരണമെങ്കിലും മിക്കവരും പരിശോധന നടത്താതിനാൽ സ്​ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ദിനംപ്രതി ആളുകൾ മരിച്ചുവീണിട്ടും ആരോഗ്യപ്രവർത്തകർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ്​ ഗ്രാമവാസികളുടെ പരാതി.

അതേസമയം, മുംബൈയിൽ ജോലിക്കായി പോയവർ മടങ്ങിയെത്തിയതോടെയാണ്​ ഗ്രാമത്തിൽ രോഗം പടരുന്നതെന്നാണ്​ നാട്ടുകാരുടെ ആരോപണം. പഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ വോട്ട്​ രേഖ​പ്പെടുത്താനായി നിരവധിപേർ ഗ്രാമത്തിലേക്ക്​ തിരിച്ചെത്തിയിരുന്നു. ഇവരിൽനിന്ന്​ മറ്റുള്ളവരിലേക്ക്​ രോഗം പകരുകയാ​യിരുന്നെന്നാണ്​ നിഗമനം.

ഗ്രാമത്തിൽ കോവിഡ്​ ബാധിച്ച്​ ഒരേ ദിവസം പിതാവും മകനും മരിച്ചിരുന്നു. ഹാർഡ്​വെയർ കടയിൽ ​ജോലി ചെയ്​തിരുന്ന 28കാരനായ മുഹമ്മദ്​ അർഷാദും പിതാവ്​ 40കാരനായ മുഹമ്മദ്​ സാദുമാണ്​ മരിച്ചത്​. അർഷദിന്​ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ​പ്പെട്ടതോടെ കൂലൻഗഞ്ച്​ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ ശ്വാസ തടസം രൂക്ഷമായതോടെ മരിക്കുകയായിരുന്നു. പിതാവിനും രോഗം സ്​ഥിരീകരിച്ചതോടെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അർഷദ്​ മരിച്ച ദിവസം തന്നെ പിതാവും മരിച്ചു.

രോഗവിവരം അറിയിച്ചിട്ടും ആരും കോവിഡ്​ പരി​ശോധനക്കായി ഗ്രാമത്തി​ൽ എത്തിയില്ലെന്നും മരുന്നുകൾ നൽകിയില്ലെന്നും കുടുംബം ആരോപിച്ചു.

ഇവർക്കുപിന്നാലെ നിരവധി പേർ കോവിഡ്​ രോഗലക്ഷണങ്ങളെ തുടർന്ന്​ മരിക്കുകയായിരുന്നു. ചിലർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

അതേസമയം ​ഗ്രാമത്തിലെ കോവിഡ്​ വ്യാപനം സംബന്ധിച്ച്​ അധികൃതരോട്​ ആജ്​തക്​ ആരാഞ്ഞിട്ടും മറുപടി നൽകാൻ തയാറായിരുന്നില്ല. പിന്നീട്​ ചീഫ്​ മെഡിക്കൽ ഒാഫിസറുമായി ബന്ധപ്പെട്ടപ്പോൾ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അടിയന്തര സേവനങ്ങൾ ഉടൻ ലഭ്യമാക്കുമെന്നുമായിരുന്നു മറുപടി.

Tags:    
News Summary - Covid 19 22 dead in UP village, no medical help reached

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.