സ്വവർഗാനുരാഗികളുടെ വിവാഹം അംഗീകരിക്കണമെന്ന ആവശ്യം തള്ളി കോടതി

അലഹബാദ്: സ്വവർഗാനുരാഗികളായ രണ്ടു സ്ത്രീകൾ തമ്മിലെ വിവാഹം അംഗീകരിക്കണമെന്ന ആവശ്യം തള്ളി അലഹബാദ് ഹൈകോടതി. ഹിന്ദു വിവാഹനിയമത്തിന് ഇത് എതിരല്ലെന്ന ഇരുവരുടെയും ആവശ്യവും കോടതി അംഗീകരിച്ചില്ല.

സ്വവർഗവിവാഹം ഇന്ത്യൻ സംസ്കാരത്തിനും ഇന്ത്യയിലെ മതങ്ങൾക്കും എതിരാണെന്നും രാജ്യത്തെ നിയമങ്ങൾ പ്രകാരം സാധുവല്ലെന്നും യു.പി സർക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.

സ്ത്രീകളിൽ ഒരാളു​ടെ മാതാവായ അഞ്ജു ദേവി തന്റെ 23കാരിയായ മകളെ 22കാരി തട്ടിക്കൊണ്ടുപോയതായി പരാതി നൽകിയിരുന്നു. ഇ​തേ തുടർന്ന് കേസ് വാദം കേൾക്കലിനിടെ ഇരുവരും ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

ഏ​പ്രിൽ ഏഴിന് ഇരുവരും ജസ്റ്റിസ് ശേഖർ കുമാർ യാദവ് മുമ്പാകെ ഹാജരായി. ഈ വിവാഹം സാധുവായി അംഗീകരിക്കാൻ വിസമ്മതിച്ച കോടതി ഹേബിയസ് കോർപസ് ഹരജിയും തള്ളി.

Tags:    
News Summary - court rejected the request to approve same-sex marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.