വിവാഹിതരായി രണ്ടാം നാൾ ദമ്പതികൾ ഹൃദയാഘാതം മൂലം മരിച്ച നിലയിൽ

ലഖ്നോ: വിവാഹിതരായി രണ്ടാം നാൾ ദമ്പതികളെ ഹൃദയാഘാതത്താൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർ പ്രദേശിലെ ബഹ്റൈച്ചിൽ പ്രതാപ് യാദവ് (24), പുഷ്പ യാദവ് (22) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം. ബഹ്റൈച്ചിലെ വീട്ടിലേക്ക് വിവാഹ ആഘോഷങ്ങളെല്ലാം കഴിഞ്ഞ് ബുധനാഴ്ച രാത്രിയാണ് എത്തിയത്. രാത്രി ഉറങ്ങാൻ മുറിയിലേക്ക് പോയ ഇരുവരെയും പിറ്റേന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ദമ്പതികൾക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. മുറിയിലേക്ക് ബലം പ്രയോഗിച്ച് ആരെങ്കിലും പ്രവേശിച്ചതായി സൂചനയില്ല. മൃതദേഹങ്ങളിൽ മുറിവുകളൊന്നും കണ്ടെത്തിയിട്ടുമില്ല.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതമാണ് മരണ കാരണമെന്ന് പറയുന്നു. ഫോറൻസിക് വിദഗ്ധരുടെ സംഘം മുറി വിശദമായി പരിശോധിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസിന്‍റെ വിശദ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - couple died of heart attack on the second day of their marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.