ബംഗളൂരു: വോട്ട് ചോരി ആരോപണത്തിൽ രാജ്യത്തെ ആദ്യ അറസ്റ്റ് കർണാടകയിൽ. പശ്ചിമ ബംഗാൾ സ്വദേശി ബാപി ആദ്യയാണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ അറ്റകുറ്റപണി നടത്തുന്ന കടയുടെ ഉടമയാണ് ബാപി ആദ്യ.
കർണാടകയിലെ അലന്ദ് മണ്ഡലത്തിലെ വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റുന്നതിന് സഹായിച്ചെന്നാണ് പ്രതിക്കെതിരായ കേസ്. ഒ.ടി.പികൾ കൂട്ടത്തോടെ ബി.ജെ.പി നേതാവിന്‍റെ ഡേറ്റാ സെന്‍ററിലേക്ക് കൈമാറി നൽകിയെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തൽ.
കൽബുർഗിയിലെ ഒരു ഡേറ്റാ സെന്‍റർ വഴി വോട്ട് നീക്കം ചെയ്യുന്ന പരിപാടി നടന്നുവെന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നത്. തെരഞ്ഞെടുപ്പ് വേളയിൽ അലന്ദിലെ എം.എൽ.എയായിരുന്ന ബി.ജെ.പി നേതാവ് സുഭാഷ് ഗുട്ടേദാറും മകനും ചേർന്ന് ഡേറ്റാ സെന്‍ററിന് കരാർ നൽകിയത്.
ഒരു വോട്ടിന് 80 രൂപ നിരക്കിൽ ആറായിരത്തിലധികം വോട്ടുകൾ നീക്കം ചെയ്തെന്ന് രാഹുൽ ഗാന്ധി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വോട്ട് ചോരി ആരോപണത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ കർണാടക സർക്കാർ നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.