മതേതരത്വത്തെ തുടർന്നുള്ള അരക്ഷിതാവസ്ഥ രാജ്യത്തിന്‍റെ അടിമ മനോഭാവത്തിന് കാരണമായി -ശ്രീ ശ്രീ രവിശങ്കർ

ബംഗളൂരു: മതേതരത്വമെന്ന ആശയത്തിന് ചുറ്റും സൃഷ്ടിക്കപ്പെട്ട അരക്ഷിതാവസ്ഥയാണ് രാജ്യത്തെ പല തലമുറകളെ അടിമത്ത മനോഭാവത്തിലേക്ക് നയിച്ചതെന്ന് ജീവനകലയുടെ പ്രചാരകനായ ശ്രീ ശ്രീ രവിശങ്കർ. ഈ അടിമത്ത മനോഭാവത്തിൽ നിന്ന് പുറത്തുകടക്കാനുള്ള സമയമാണിപ്പോൾ. രാഷ്ട്രഭക്തിയും ദൈവഭക്തിയും ഇപ്പോൾ ഒരേ അടിത്തറയിൽ സ്ഥാപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിൽ അഖില ഭാരതീയ കലാ സാധക് സംഘം പരിപാടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സ്വാതന്ത്ര്യത്തിന് പിന്നാലെ ദേശഭക്തിയിൽ നിന്ന് ദൈവഭക്തി വേർപ്പെടുത്തപ്പെട്ടു. പിന്നീടുള്ള വർഷങ്ങളിൽ ദൈവഭക്തി നാലു ചുവരുകൾക്കുള്ളിൽ പ്രകടിപ്പിക്കേണ്ട ഒന്നു മാത്രമായി മാറി. എന്നാൽ, ദൈവ ഭക്തിയെ നാലു ചുവരുകൾക്കുള്ളിൽ നിന്ന് മോചിപ്പിക്കാനും ദേശഭക്തിയോടൊപ്പം സ്ഥാപിക്കാനും ആർ.എസ്.എസ് നിരന്തരം ശ്രമിച്ചു' -അദ്ദേഹം പറഞ്ഞു.

ദൈവഭക്തിയും രാഷ്ട്രഭക്തിയും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണ്. അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോെട ദൈവഭക്തി മുന്നിലെത്തിയിരിക്കുകയാണ്. അടിമത്ത മനോഭാവത്തിൽ നിന്ന് പുറത്തുകടക്കാനുള്ള സമയമാണിതെന്നും ശ്രീ ശ്രീ രവിശങ്കർ പറഞ്ഞു. 

Tags:    
News Summary - Country developed slave mentality due to insecurity built around secularism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.