പുതിയ രാഷ്ട്രപതിയെ ഇന്നറിയാം; വോട്ടെണ്ണൽ തുടങ്ങി

ന്യൂഡൽഹി: രാജ്യത്തിന്‍റെ 15ാംമത് രാഷ്ട്രപതിയെ ഇന്നറിയാം. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ രാവിലെ 11ന് പാർലമെന്‍റ് മന്ദിരത്തിൽ തുടങ്ങി. വൈകീട്ടോടെ ഫലപ്രഖ്യാപനമുണ്ടാകും.

ഈ മാസം 18നായിരുന്നു വോട്ടെടുപ്പ്. 99.18 ശതമാനം പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ 4,000ത്തിലധികം പേരാണ് വോട്ട് ചെയ്തത്. എൻ.ഡി.എ സ്ഥാനാർഥി ദ്രൗപതി മുർമുവിനാണ് മുൻതൂക്കം. മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി.

പാർലമെന്റിലെ 63ാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ. ആദ്യം എം.എൽ.എമാരുടെയും പിന്നീട് എം.പിമാരുടെയും വോട്ടുകൾ വേർതിരിക്കും. തുടർന്ന് സ്ഥാനാർഥികളുടെ വോട്ടുകൾ പ്രത്യേകം ട്രേയിലാക്കും. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഭരണ കാലാവധി ഈ മാസം 24ന് അവസാനിക്കും. പ്രതിപക്ഷത്തെ ചില കക്ഷികളും പിന്തുണ പ്രഖ്യാപിച്ചതിനാൽ ദ്രൗപതി മുർമു വിജയം ഉറപ്പിച്ചിരുന്നു.

Tags:    
News Summary - Counting Of Votes For Presidential Election Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.