കൊൽകത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ മോശം പരാമർശം നടത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ദിലീപ് ഘോഷിനെതിരെ തൃണമുൽ കോൺഗ്രസ്. ‘‘ ഞങ്ങളുടെ മുഖ്യമന്ത്രി ഡൽഹിയിലേക്ക് പോയിരിക്കുന്നു. അവിടെ അവർ ആടുകയും പാടുകയും ചെയ്യുന്നു. നമ്മുക്ക് ഇവിടെയൊരു സർക്കാർ വേണമെങ്കിൽ മമതയുടെ മുടിക്ക് പിടിച്ച് പുറത്തിടേണ്ടി വരും’’– എന്നായിരുന്നു ദിലീപ് ഘോഷിെൻറ പരാമർശം. ഡിസംബർ രണ്ടിന് ഹൗറയിലെ റാലിയിൽ സംസാരിക്കുന്നതിനിടെയാണ് ദിലീപ് മമതക്കെതിരെ മോശം പരാമർശം നടത്തിയത്.
നോട്ട് അസാധുവാക്കൽ തീരുമാനത്തിനു ശേഷം മമതയുടെ മനസിെൻറ സ്ഥിരത നഷ്ടപ്പെട്ടു. അതുകൊണ്ടാണ് അവർ ഡൽഹിയിലും പാട്നയിലുമായി നടക്കുന്നത്. ഒന്നും നേടാൻ കഴിയാത്തതിനാൽ സെക്രട്ടറിയേറ്റിനു മുന്നിലും കുത്തിയിരിപ്പ് നടത്തി. മനോനില തെറ്റിയ മമത ഗംഗയിൽ ചാടാനും സാധ്യതയുണ്ട്. പശ്ചിമ ബംഗാളിലെ ജനങ്ങൾ അവരുടെ തെറ്റുകൾ മനസിലാക്കുന്നതോടൊപ്പം രാഷ്ട്രീയമാറ്റവും ആഗ്രഹിക്കുന്നുണ്ട്’’– ദിലീപ് ഘോഷ് കഴിഞ്ഞ ദിവസം മിഡ്നാപുരിൽ നടന്ന പാർട്ടി യുവജന യോഗത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയെ അധിക്ഷേപിച്ചുള്ള ബി.ജെ.പിയുടെ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനകൾ അപലപനീയമാണെന്ന് തൃണമുൽ കോൺഗ്രസ് സെക്രട്ടറി ജനറൽ പാർഥ ചാറ്റർജി പ്രതികരിച്ചു. പാർട്ടി അധ്യക്ഷനെ കുറിച്ച് അപകീർത്തികരവും ഗുണ്ടായിസവും കലർന്ന പരാമർശങ്ങളാണ് ദിലീപ് സ്ഥിരം നടത്തുന്നത്. അദ്ദേഹത്തിെൻറ മോശം വാക്കുകൾ അപലപനീയമാണ്. കേന്ദ്രസർക്കാറിെൻറ നോട്ട് അസാധുവാക്കൽ നടപടിക്കെതിരെ മൂന്നു ദിവസത്തെ പ്രക്ഷോഭ പരിപാടിയാണ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ ജനദ്രോഹപരമായ ഇൗ തീരുമാനം പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.