Posted On
date_range Updated On
date_range മൂന്ന് വർഷത്തിനുള്ളിൽ അഴിമതിക്കേസിൽ കുടുങ്ങിയത് 86 സിവിൽ സർവിസ് ഉദ്യോഗസ്ഥർ
ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഐ.എ.എസ്, ഐ.പി.എസ്, ഐ.ആർ.എസ് വിഭാഗങ്ങളിലെ 86 ഒാഫിസർമാർക്കെതിരിൽ സി.ബി.ഐ അഴിമതി കേസ് എടുത്തതായി കേന്ദ്ര പഴ്സനൽ സഹമന്ത്രി ജിതേന്ദ്ര സിങ്. ഇതിൽ 20 കേസുകളിലായി 26 ഓഫിസർമാർ ശിക്ഷിക്കപ്പെട്ടതായും മന്ത്രി ലോക്സഭയിൽ പറഞ്ഞു.
അഴിമതി, അനധികൃത സ്വത്ത് സമ്പാദനം എന്നീ ഇനങ്ങളിൽ 61 കേസുകളാണ് 86 ഉദ്യോഗസ്ഥർക്കെതിരെയുള്ളത്. ഇതിൽ ആരും രാജ്യം വിട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.