മാസ്​ക്​, സാനിറ്റൈസർ വെൻഡിങ്​ മെഷീനുമായി ഇന്ത്യൻ റെയിൽവേ

മുംബൈ: മാസ്​ക്​, സാനിറ്റൈസർ, ഗ്ലൗസ്​ വെൻഡിങ്​ മെഷീനുമായി ഇന്ത്യൻ റെയിൽവേ. മുംബൈയിലെ ദാദർ റെയിൽവേ സ്​റ്റേഷനിലാണ്​ ഉപകരണം സ്ഥാപിച്ചിരിക്കുന്നത്​. മറ്റ്​ ഏത്​ വെൻഡിങ്​  മെഷീനുകൾക്കും സമാനമാണ്​ ഇതി​േൻറയും പ്രവർത്തനം. പണമിട്ട്​ ആവശ്യമുള്ള സാധനം തെരഞ്ഞെടുക്കാം.

സാധാരണ മാസ്​കുകളിൽ തുടങ്ങി എൻ 95 വരെ ലഭിക്കും. 50 രൂപ മുതൽ 100 രൂപ വരെയാണ്​ സാനിറ്റൈസറുകളുടെ വില. എല്ലാവർക്കും ഉപയോഗിക്കാവുന്ന ഗ്ലൗസും ലഭ്യമാണ്​. 

നേരത്തെ, കുറഞ്ഞ ചെലവിൽ ആരോഗ്യപരിശോധന നടത്താവുന്ന ഹെൽത്ത്​ എ.ടി.എമ്മുകൾ ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ സംവിധാനവും എത്തുന്നത്​. വൈകാതെ മറ്റ്​ റെയിൽവേ സ്​റ്റേഷനുകളിലേക്കും വെൻഡിങ്​ മെഷീനുകൾ റെയിൽവേ അറിയിച്ചു.

Tags:    
News Summary - Coronavirus: Vending machine with masks, santisers and gloves installed at Mumbai-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.