അഹ്​മദാബാദിലെ സബർമതി നദിയിലെയും തടാകങ്ങളിലെയും ജലത്തിൽ കൊറോണ വൈറസ്​ സാന്നിധ്യം

അഹ്​മദാബാദ്​: ഗുജറാത്ത്​ അഹ്​മദാബാദിലെ സബർമതി നദിയിൽ നിന്നെടുത്ത ജലത്തിന്‍റെ സാമ്പിളിൽ കൊറോണ ​ൈവറസ്​ സാന്നിധ്യം. കാൻക്രിയ, ചന്ദോള എന്നീ നഗരങ്ങൾക്ക്​ സമീപത്തെ തടാകങ്ങളിൽനിന്ന്​ ശേഖരിച്ച​ ജലസാമ്പിളുകളിലും കൊറോണ വൈറസ്​ സാന്നിധ്യം ​കണ്ടെത്തി​.

ഗാന്ധിനഗർ ഐ.ഐ.ടി, ജവഹർലാൽ നെഹ്​റു സ്കൂൾ ഓഫ്​ എൻ​വയോൺമെന്‍റ്​ സയൻസ്​ എന്നിവിടങ്ങളിലെ ശാസ്​ത്രജ്ഞരാണ്​ ജല സാമ്പിളുകൾ ശേഖരിച്ചത്​.

നദികളിലെയും തടാകങ്ങളിലെയും കൊറോണ വൈറസ്​ സാന്നിധ്യം അപകടകരമായ അവസ്​ഥയിലേക്ക്​ നയിക്കുമെന്ന്​ ​െഎ.ഐ.ടി ഗാന്ധിനഗറിലെ പ്രഫസർ മനീഷ്​ കുമാർ പറയുന്നു.

2019 മുതൽ തുടർച്ചയായി ഇവിടങ്ങളിൽനിന്ന്​ വെള്ളത്തിന്‍റെ സാമ്പിളുകൾ ​ശേഖരിച്ചിരുന്നു. സബർമതി നദിയിൽനിന്ന്​ 694 സാമ്പിളുകളും ചന്ദോളയിൽനിന്ന്​ 594 എണ്ണവും കാൻക്രിയ തടാകത്തിൽനിന്ന്​ 402 സാമ്പിളുകളും ശേഖരിച്ചു. ജലത്തിലെ കൊറോണ വൈറസ്​ സാന്നിധ്യം പഠിക്കാനായി രാജ്യമെമ്പാടും ഇത്തരത്തിൽ സാമ്പിളുകൾ ശേഖരിച്ചിരുന്നു. വെള്ളത്തിൽ കൂടുതൽ കാലം ​ൈവറസുകൾക്ക്​ നിൽക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ്​ ക്ലസ്റ്ററുകൾ തിരിച്ചറിയുന്നതിനായി മലിനജലം പരിശോധിക്കുന്ന ആദ്യ സംവിധാനം കർണാടകയിലെ ബംഗളൂരുവിൽ നടപ്പാക്കിയിരുന്നു.

​നേരത്തേ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ മൃതദേഹങ്ങൾ ഉത്തർപ്രദേശിലും ബിഹാറിലും ഗംഗ നദിയിലൂടെ ഒഴുകിയിരുന്നു. നൂറുകണക്കിന്​ മൃതദേഹങ്ങളാണ്​ ഇത്തരത്തിൽ നദിയിൽ തള്ളിയിരുന്നത്​. 

Tags:    
News Summary - Coronavirus traces found in water samples from Sabarmati river, two lakes in Ahmedabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.