രാജ്യത്ത് കോവിഡിന്‍റെ സമൂഹ വ്യാപനമോ‍? സാധ്യത തള്ളാതെ കണക്കുകൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19ന്‍റെ സമൂഹ വ്യാപനത്തിലേക്ക് വിരൽചൂണ്ടി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്‍റ െ കണക്കുകൾ. തീവ്രമായ ശ്വാസകോശ സംബന്ധിയായ രോഗങ്ങളുള്ളവരിൽ കോവിഡ് റിപ്പോർട്ട് ചെയ്തതിന്‍റെ കണക്കുകൾ അവലോകനം ചെ യ്താണ് ഐ.സി.എം.ആറിന്‍റെ നിരീക്ഷണം.

കോവിഡ് ബാധിതരായ ശ്വാസകോശ സംബന്ധിയായ രോഗങ്ങളുള്ളവരിൽ 38 ശതമാനം പേരും വിദേ ശയാത്രകൾ നടത്താത്തവരാണ്. 50 ശതമാനത്തിലേറെ പേർക്കും രോഗം പകർന്നത് എങ്ങിനെയെന്ന് കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഇ താണ് സമൂഹവ്യാപന സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്.

ഫെബ്രുവരി 15 മുതൽ ഏപ്രിൽ രണ്ടുവരെയുള്ള അഞ്ച് ആഴ്ചയിൽ 5911 ശ്വാസകോശ സംബന്ധിയായ രോഗികളിലാണ് ഐ.സി.എം.ആർ പഠനം നടത്തിയത്. ഇതിൽ 104 പേർക്കാണ് (1.8 ശതമാനം) കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ 20 സംസ്ഥാനങ്ങളിലെ 52 ജില്ലകളിൽനിന്നുള്ളവരാണ് ഇവർ.

ഇങ്ങനെ രോഗം സ്ഥിരീകരിച്ച 104 പേരിൽ 40 പേരും (39.2 ശതമാനം) വിദേശയാത്ര നടത്തുകയോ വിദേശത്തുനിന്ന് എത്തിയവരുമായി സമ്പർക്കത്തിലേർപ്പെടുകയോ ചെയ്തിട്ടില്ല. 15 സംസ്ഥാനങ്ങളിലെ 36 ജില്ലകളിലാണ് സമൂഹവ്യാപനത്തിന്‍റെ സാധ്യത നൽകുന്ന ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തത്.

കോവിഡ് പ്രതിരോധത്തിൽ ഈ സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകണമെന്ന് ഐ.സി.എം.ആർ പറയുന്നു. ഇവരുടെ പഠനത്തിൽ കോവിഡ് സ്ഥിരീകരിച്ച 104 ശ്വാസകോശ രോഗികളിൽ 59 പേർക്കും വൈറസ് പകർന്നത് എങ്ങിനെയെന്ന് കണ്ടെത്താനായിട്ടില്ല.

മാർച്ച് 14ന് മുമ്പ് വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ സമൂഹ വ്യാപനമില്ലെന്നായിരുന്നു ഐ.സി.എം.ആർ ചൂണ്ടിക്കാട്ടിയത്. എന്നാൽ, പുതിയ കണക്കുകൾ ഈ നിഗമനം തിരുത്തുന്നതാണ്. അങ്ങിനെയെങ്കിൽ കോവിഡ് വ്യാപനത്തിന്‍റെ മൂന്നാം ഘട്ടത്തിലേക്ക് രാജ്യം കടക്കുന്നതായാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Tags:    
News Summary - In Coronavirus Random Tests, Medical Body ICMR Data Shows Big Shift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.